തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ സി.പി.എം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന് വക്കീൽ നോട്ടീസ് അയച്ച് ആന്റോ ആന്റണി എം.പി. ഒരു കോടി രൂപ നഷ്ടപരിഹാരം കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെ ഉദയഭാനു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ പിൻവലിക്കണമെന്നുമാണ് നോട്ടീസിലെ ആവിശ്യം.
Also Read
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് യുവതിയെ തടഞ്ഞു കഴുത്തിനു കുത്തിപ്പിടിച്ചു; യുവാവ് അറസ്റ്റില്‍
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് യുവതിയെ തടഞ്ഞു കഴുത്തിനു കുത്തിപ്പിടിച്ചു; യുവാവ് അറസ്റ്റില്‍
ബംഗളൂരുവിലെ ആന്റോ ആന്റണിയുടെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിൻ്റെ ആരോപണം. എൻ.എം. രാജുവിൽ നിന്ന് വാങ്ങിയ പണത്തിൻ്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ എന്നും ആ കണക്കിൻ്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നും ഉദയഭാനു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
‘രക്ഷകനായ ശിവൻകുട്ടി’; മന്ത്രിയുടെ ബഹിഷ്ക്കരണം തിരഞ്ഞെടുപ്പ് ദിവസം ഒരുക്കിയ തിരക്കഥയോ? ചില വസ്തുതകൾ…!



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.