കേരള സർവ്വകലാശാല യൂണിയൻ റദ്ദാക്കി വി.സി

കേരള സർവകലാശാല യൂണിയൻ റദ്ദാക്കി വൈസ് ചാൻസിലർ. സർവ്വകലാശാലയിൽ പുതിയ യൂണിയൻ തെരഞ്ഞെടുപ്പിനായുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു.  എസ്എഫ്ഐ പ്രതിക്ഷേധം തുടരുന്നതിനിടെയാണ് വി.സിയുടെ നടപടി. ഇതോടെ നിലവിലെ യൂണിയൻ അസാധുവാകും. ഈ മാസം 28 വരെയായിരുന്നു യൂണിയന്റെ കാലാവധി. വിസിയുടെ നീക്കം  പ്രതികാരം ആണെന്നും, കലോത്സവം തടയാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് എസ്എഫ്ഐ ആരോപണം.

നേരത്തെ കലോത്സവത്തിനായി നീക്കിവെച്ച 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു . പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ വിസിയുടെ ചേംബറിന് മുന്നിലെത്തി. രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചതും സംഘർഷത്തിലാണ് കലാശിച്ചത്. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

സംഘർഷത്തിനിടെ തുടർന്ന് പൊലീസ് ലാത്തിയും വീശി. അഞ്ച് തവണ ജലപീരങ്കിയും പ്രയോഗിച്ചു. യൂണിയന്റെ അവസാന കലാമേള നടത്താനുള്ള ഫണ്ട് ആണ് ഇപ്പോൾ വി.സി പിടിച്ചു വെച്ചിരിക്കുന്നത് എന്നാണ് വിവരം. കൂടാതെ കായിക താരങ്ങളുടെ ടി.എയും പിടിച്ചു വെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങളൊക്കെ ഉന്നയിച്ചാണ് എസ്എഫ്ഐ സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *