മംഗളൂരുവിനെ ഞെട്ടിച്ച് വീണ്ടും രാഷ്ട്രീയ കൊലപാതകം. തീവ്ര ഹിന്ദു സംഘടന നേതാവിനെ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. 2022 ൽ നടന്ന സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി.ബജ്റംഗ്ദളുമായി ബന്ധമുള്ള ഇയാൾ.
Also Read
ദമ്പതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൈകൾ ടേപ്പുപയോഗിച്ച് ബന്ധിച്ച നിലയിൽ; സമീപത്ത് സിറിഞ്ചുകൾ
കൊലപാതകത്തെ തുടർന്ന് നഗരത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നഗരത്തിൽ സുരക്ഷ ശക്തമാക്കി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെടുന്നത് .
ഇന്നലെ രാത്രി എട്ടരയോടെ ഓടെയാണ് ആക്രമണം നടന്നത്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘം ഷെട്ടിയെ മാരകായുധങ്ങളുമായി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു . കൊലപാതകത്തിന് ശേഷം ആക്രമികൾ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു സുഹാസ് ഷെട്ടി.
5 മുതൽ 6 വരെ പേരടങ്ങുന്ന അക്രമികൾ സുഹാസ് ഷെട്ടിയെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ എജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടി വില വരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി കസ്റ്റംസ്
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 കോടി വില വരുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി കസ്റ്റംസ്


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.