കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. രാമപുരം സ്വദേശിയായ വിഷ്ണുവിനെയും ഭാര്യ രശ്മിയേയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സിറിഞ്ച് ഉപയോഗിച്ച് മരുന്നു കുത്തി വച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ദമ്പതികളുടെ കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് പനക്കപ്പാലത്ത് ദമ്പതികൾ വീട് വീട് വാടകയ്ക്ക് എടുത്തത്. രാമപുരം സ്വദേശിയായ വിഷ്ണു കോൺട്രാക്ടുകൾ എടുത്ത് ചെയ്യുന്ന വ്യക്തിയാണ്. ഇയാൾക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് വിശദമായിട്ടുള്ള അന്വേഷണം ആരംഭിച്ചു.
ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് മരിച്ച രശ്മി. ഇന്ന് ജോലിക്ക് എത്താതിരുന്നതോടെ ആശുപത്രിയിൽ നിന്നും അന്വേഷിച്ചു. ഈ അന്വേഷണത്തിനൊടുവിലാണ് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.


ആലപ്പുഴയിൽ 27 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.