എയർ ഫോഴ്സും തയ്യാർ; സർവ്വ സജ്ജമായി ഇന്ത്യ; കര-നാവിക-വ്യോമ സേനകൾ എന്തിനും റെഡിയെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എപി സിംഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. പ്രധാനമന്ത്രിയും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയും തമ്മിൽ നടന്ന പ്രത്യേക കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്കകമാണ് ഈ ചർച്ച. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പഹൽഗാം ആക്രമണത്തിന് പാകിസ്താന് തിരിച്ചടി സംബന്ധിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അധികൃതർ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ പറയാൻ അവർ തയ്യാറായില്ല.

അതേസമയം പാകിസ്താനെതിരെ സൈനിക നീക്കത്തിന് കര- നാവിക – വ്യോമസേനകൾ പൂർണ സജ്ജമാണെന്നാണ് സേനാ മേധാവികൾ പ്രധാനമന്ത്രിയെ അറിച്ചിരിക്കുന്നത് എന്നാണ് വിവരം. തിരിച്ചടിക്ക് തീയതി കുറിക്കാൻ കരസേനക്ക് പ്രധാനമന്ത്രി നേരത്തേ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമ – നാവിക സേനാ മേധാവികൾ പ്രധാനമന്ത്രിയെ സന്ദർശിച്ച് സേനകൾ സർവ്വ സജ്ജമായി എന്ന് അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *