സർവകലാശാലയെ കാവിവൽകരിക്കാനുള്ള ചാൻസലറായ ഗവർണറുടെയും വൈസ് ചാൻസലർമാരുടേയും നീക്കങ്ങൾക്കെതിരെ സമരം തുടരുമെന്ന് എസ്എഫ്ഐ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുളള പോരാട്ടമാണ് എസ്എഫ്ഐ ഏറ്റെടുത്തിരിക്കുന്നതെന്നും പ്രതിഷേധം ശക്തമായി തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയമായി തമസ്‌കരിച്ച മുന്നണിയാണ് സംഘപരിവാറിന്റെ രാഷ്ട്രീയമുന്നണി. അവര്‍ക്ക് പിന്‍ബലമുണ്ടാക്കാനാണ് സംഘികളായ ഗവര്‍ണര്‍മാരെ കേരളത്തില്‍ കൊണ്ടിരിത്തുന്നത്. കേരളത്തിന്റെ അഭിമാനമായ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി.
ഈ രാജ്യത്ത് ഒരു മൈൽക്കുറ്റി പോലുമുണ്ടാക്കാത്ത ആര്‍എസ്എസ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ എന്തിനാണ് നശിപ്പിക്കുന്നത്? സ്വാതന്ത്ര്യസമരത്തിലും ചരിത്രത്തില്‍ എവിടെയും ഇല്ലാത്ത ആര്‍എസ്എസ് ഇന്ന് രാജ്യമുണ്ടാക്കിയ എല്ലാ നല്ലതും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. അഞ്ച് സംഘപരിവാറുകാരായ വിസിമാര്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ഇരുന്ന് തോന്ന്യാസം കാണിക്കുകയാണെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു കേരളത്തിൽ തെക്ക് വടക്ക് ഇറങ്ങി നടക്കാമെന്ന് ഒരു ഗവർണറും കരുതേണ്ട. കേരളത്തിലെ സർക്കാർ ആണ് ശമ്പളം നൽകുന്നത്. അല്ലാതെ അർലേകർ അല്ലെന്നും വിസിമാർ ചിന്തക്കണം. മുഖ്യമന്ത്രി കസേര കിട്ടാത്ത സങ്കടം കേരളത്തിൽ വന്നല്ല ഗവർണർ തീർക്കേണ്ടതെന്നും എം ശിവപ്രസാദ് പറഞ്ഞു.
താല്‍ക്കാലിക വിസിക്ക് പകരം താല്‍ക്കാലികക്കാരിയായ വിസിയെ കൊടുത്തിരിക്കുകയാണ്. കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിക്കിടക്കുകയാണ്. വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് സമയമില്ല. ഇങ്ങനെ പോകാമെന്നാണ് വിസിയും അദ്ദേഹം വിസിയുടെ രാജാവെന്ന് വിസി കരുതുന്ന ഗവര്‍ണറും വിചാരിക്കുന്നതെങ്കില്‍ ഇത് കേരളമാണെന്ന് എസ്എഫ് ഐ പറയുകയാണ്. സമരം ശക്തമായി കൊണ്ടുപോകും. ഇത് എസ്എഫ്ഐ vs ഗവര്‍ണര്‍ സമരമാണെന്നും ശിവപ്രസാദ് അറിയിച്ചു.
നാല് വിസിമാർ സേവാഭാരതിയുടെ പരിപാടിപാടിയിൽ പങ്കെടുക്കാൻ പോയി. ആർ എസ് എസിന്റെ കാര്യാലയത്തിൽ നിന്നല്ല ഗവർണർക്ക് ശമ്പളം നൽകുന്നത്. പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാൻ എസ് എഫ് ഐ തയ്യാറല്ലെന്നും. സ്റ്റാറ്റ്യൂട്ടറി ലംഘനം നടത്തിയ വിസി രാജിവെക്കണമെന്ന് ശിവപ്രസാദ് ആവശ്യപ്പെട്ടു.ജൂലൈ പത്തിന് യൂണിവേഴ്‌സിറ്റിയിലേക്കും രാജ്ഭവനിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരള സർവകലാശാലയിൽ പ്രതിഷേധ സമരം തുടരുന്ന എസ്എഫ്ഐ പ്രവർത്തകരെ കാണാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എത്തി. അതിരൂക്ഷമായ സംഘർഷാവസ്ഥക്ക് ഇടയിലേക്കാണ് അദ്ദേഹം എത്തിയത്. പ്രതിഷേധക്കാരുമായി അദ്ദേഹം സംസാരിച്ചതിന് ശേഷം ഇന്നത്തെ സമരം അവസാനിപ്പിക്കുന്നതായി എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നൽകില്ലെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർത്ഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ലെന്നും ഗോവിന്ദൻ വ്യക്ത. കേരള സർവകലാശാലയിൽ പ്രതിഷേധ സമരം തുടരുന്ന എസ്എഫ്ഐ പ്രവർത്തകരെ അഭിസംബോധന ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ജനാധിപത്യപരമായി പ്രവർത്തിക്കാൻ സാധിക്കണം. തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാൽ അംഗീകരിക്കില്ല. വിദ്യാർത്ഥികളുടെ സമരം ശക്തമായി തുടരുമെന്നും ഗോവിന്ദൻ പറഞ്ഞു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.