പാകിസ്താനിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങളുടേയും ഇറക്കുമതി നിരോധിച്ചതിനെത്തുടർന്ന് പുതിയ നീക്കവുമായി ഇസ്ലാമാബാദ്. യുഎഇ, സിംഗപ്പൂർ, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ മൂന്നാം രാജ്യങ്ങൾ വഴി ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള ഇസ്ലാമാബാദിന്റെ ശ്രമങ്ങളെ തടയാൻ കസ്റ്റംസ് വകുപ്പ് അതീവ ജാഗ്രതയിലാണെന്ന് പേര് വെളിപ്പെടുത്താൻ കഴിയാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
കുറഞ്ഞത് 500 മില്യൺ ഡോളറിന്റെ പാകിസ്ഥാൻ പഴങ്ങൾ, ഉണങ്ങിയ ഈത്തപ്പഴം, തുണിത്തരങ്ങൾ, സോഡാ ആഷ്, കല്ലുപ്പ്, തുകൽ വസ്തുക്കൾ എന്നിവ ഇപ്പോഴും ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് ശ്രമം നടക്കുന്നത്. മൂന്നാമതൊരു രാജ്യത്ത് വീണ്ടും പായ്ക്ക് ചെയ്ത് പുതിയ ലേബലിലാണ് രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.
വിഷയത്തിൽ പരസ്യപ്രതികരണം നടത്താൻ തങ്ങൾക്ക് അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്തരുതെന്നും അവർ ആവശ്യപ്പെട്ടു. ഔദ്യോഗിക മാർഗം വഴിയുള്ള പാകിസ്താനിൽ നിന്നുള്ള ഇറക്കുമതി വളരെ കുറവാണ്. എന്നാൽ പാകിസ്താൻ ഉൽപന്നങ്ങൾ മൂന്നാം രാജ്യങ്ങൾ വഴിയാണ് വരുന്നത്. അതിനാലാണ് മെയ് 2 ന് പാകിസ്ഥാനിൽ നിന്നുള്ള എല്ലാ നേരിട്ടുള്ള, പരോക്ഷ ഇറക്കുമതികളും നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അവർ പറഞ്ഞു.
മണ്ഡല കാലമായതോടെ കുതിച്ചുയർന്ന് പച്ചക്കറിവില
പാകിസ്താൻ്റെ സമ്പദ്വ്യവസ്ഥ ഇതിനകം തന്നെ തളർന്നതും ദുർബലവുമാണ്. അതിനാൽ പാകിസതാന്റെ കയറ്റുമതി തടഞ്ഞ് വീണ്ടും സാമ്പത്തികമായി ഞെരുക്കുക എന്നതാണ് നിരോധനത്തിന് പിന്നിലുള്ള ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ്റെ പങ്ക് തെളിഞ്ഞതിനെ തുടർന്ന് ഇന്ത്യ സ്വീകരിച്ച നടപടികളുടെ ഭാഗമാണ് നിരോധനം.


കേരളത്തിന്റെ കയർ കോർപ്പറേഷന്റെ പുതിയ ഷോറൂം തിരുവനന്തപുരം ലുലു മാളിൽ; മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.