വാൾമാർട്ട് കരാർ നേടിയ കേരളത്തിന്റെ കയർ കോർപ്പറേഷന്റെ പുതിയ ഷോറൂം തിരുവനന്തപുരം ലുലു മാളിൽ വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളിൽ ഒരു ഷോറൂം തുറക്കുന്നത്. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് തലസ്ഥാന നഗരിയിലെ ലുലു മാളിൽ അത്യാധുനിക മാട്രസ്സ് എക്‌സ്പീരിയൻസ് ഷോറൂം ആരംഭിച്ചത്.
കേരളത്തിലെ തനത് കയർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി 1000 ചതുരശ്ര അടിയിലാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്. 5000 രൂപ മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള മെത്തകൾ ഇവിടെ ലഭ്യമാണ്. അന്താരാഷ്ട്ര വ്യവസായ ഭീമനായ വാൾമാർട്ടിലേക്ക് ഉൾപ്പെടെ കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾ മികച്ച ഗുണമേന്മയുള്ളവയാണ്.
കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കയറിനും അതിന്റെ ഉൽപ്പന്നങ്ങൾക്കും പുതിയ വിപണി കണ്ടെത്താനും ആഗോളതലത്തിൽ ശ്രദ്ധ നേടാനും ഈ ഷോറൂം വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്



സ്വർണ്ണവില സർവകാല റെക്കോർഡിൽ ; ഒറ്റയടിക്ക് കൂടിയത് 8640 രൂപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.