മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടിയ തമിഴ്നാട് സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു അണക്കെട്ട് മേല്‍നോട്ടസമിതി നിർദേശിച്ച ചെയ്ത അറ്റകുറ്റപ്പണികള്‍ നടത്തണം.രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാടിന്റെ അപേക്ഷ കേരളം കേന്ദ്രത്തിന് അയക്കണമെന്നും ഈ അപേക്ഷ കേന്ദ്രം എത്രയും പെട്ടെന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രധാന മന്ത്രി തലസ്ഥാനത്ത്
അറ്റകുറ്റപ്പണിക്കുള്ള തമിഴ്നാടിന്റെ അപേകഷ കേരളം അംഗീകരിക്കണമെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം. നിര്‍മാണ പ്രവര്‍ത്തി ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികള്‍ നടത്തണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്ത് 15 മരങ്ങള്‍ മുറിക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
കുതിപ്പിന് നേരിയ ശമനം ; സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.