നിലമ്പൂരിൽ അനന്തു എന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ആവർത്തിച്ച് വനം മന്ത്രി എകെ ശശീന്ദ്രൻ. തൻ്റെ മുൻ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായി മന്ത്രി പറഞ്ഞു. വനം വകുപ്പുമായി ബന്ധമില്ലാത്ത കേസിൽ എന്തുകൊണ്ട് കുറ്റപ്പെടുത്തുന്നു. അപകടം ബോസപൂർവ്വം ഉണ്ടാക്കിയതാണോ എന്ന സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിഷയ ദാരിദ്ര്യം നേരിടുന്ന പ്രതിപക്ഷം ഗൂഢാലോചന നടത്തി എന്നായിരുന്നു ശശീന്ദ്രൻ്റെ ആദ്യ പ്രതികരണം. ചത്തത് കീചനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്ന് പ്രചരിപ്പിച്ചുവെന്നും മന്ത്രി ആരോപിച്ചിരുന്നു. ഇതിൽ ഉറച്ചു നിൽക്കുന്നതായിട്ടാണ് മന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
വനം വകുപ്പ് വൈദ്യുതി ഉപയോഗിച്ച് ഫെൻസിങ് നടത്തുന്നില്ല. വൈദ്യുതി വകുപ്പും ഇക്കാര്യം അറിഞ്ഞില്ലെന്ന് പറയുന്നു. പ്രതിപക്ഷത്തെ തമ്മിലടി മറക്കാൻ ആണ് ഈ വിഷയം ഉയർത്തുന്നത്. നിലമ്പൂരുകാർ ഈ സംഭവം അറിയുന്നതിന് മുമ്പ് യുഡിഎഫ് മലപ്പുറത്ത് പ്രതിഷേധം നടത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നാണ് ഷോക്കേറ്റതെന്നും മന്ത്രി പറഞ്ഞിരുന്നു.


ബൈക്ക് കെ.എസ്.ആർ.ടി.സി ബസ്സിലിടിച്ചു ; വിവാഹത്തലേന്ന് പ്രതിശ്രുത വരൻ മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.