പിണറായിയെ ബഹിഷ്കരിച്ച് രമയും ഷാഫിയും; പ്രസംഗത്തിൽ സംഘാടകർക്ക് രൂക്ഷ വിമർശനം

വടകരയിൽ പങ്കെടുത്ത പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ സംഘാടകരെ തൻറെ പ്രസംഗത്തിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര ജില്ലാ ആശുപത്രി ഫേസ് – II ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചൂടുകാലമായതിനാൽ വലിയ പന്തൽ തയ്യാറാക്കിയെങ്കിലും വല്ലാതെ തിങ്ങി ഇരിക്കേണ്ട എന്ന തോന്നൽ സംഘാടകർക്കുണ്ടായിരിക്കാമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പരിപാടിയിൽനിന്ന് വിട്ടുനിന്ന് കെകെ രമയെയും ഷാഫി പറമ്പിൽ എംപിക്കും വിമർശനമുണ്ടായി.

മുഖ്യമന്ത്രിയെ കൂടാതെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി. അബ്ദുറഹിമാൻ എന്നിവരെല്ലാം പങ്കെടുക്കുന്ന പരിപാടിയായിട്ടും ജനപങ്കാളിത്തം കുറവായിരുന്നു. 11ന് നിശ്ചയിച്ച പരിപാടി ആളുകളെ എത്തിച്ച ശേഷം 11:30ഓടെയാണ് ആരംഭിച്ചത്.

തുടർന്നാണ് പ്രസംഗത്തിനിടെ ജനപങ്കാളിത്തം കുറഞ്ഞതിനെ മുഖ്യമന്ത്രി വിമർശിച്ചത്. ‘നല്ല ചൂടിൻ്റെ കാലമാണല്ലോ ഇത്. ഇതിൻ്റെ സംഘാടകൻ വലിയ പന്തൽ തയ്യാറാക്കിയെങ്കിലും വല്ലാതെ തിങ്ങി ഇരിക്കേണ്ട എന്ന തോന്നൽ അവർക്ക് ഉണ്ടായി എന്ന് തോന്നുന്നു. അതുകൊണ്ട് ഇടവിട്ട് ഇരിക്കാൻ നിങ്ങൾക്ക് സൗകര്യം കിട്ടിയിട്ടുണ്ട്. അത് ഏതായാലും നന്നായി എന്നാണ് തോന്നുന്നത്…’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ

സാമൂഹ്യ ദ്രോഹികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിനിടെ സദസിലിരുന്ന മുൻ നേതാവുമായിരുന്ന സികെ നാണുവിനെ മുഖ്യമന്ത്രി വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ആധുനിക വൈദ്യശാസ്ത്രത്തോട് വിമുഖത കാട്ടുന്നവരെ അതിരൂക്ഷമായ ഭാഷയിലാണ് പിണറായി വിമർശിച്ചത്. വാക്സിൻ വിരുദ്ധത മുതലായ ആധുനിക വൈദ്യശാസ്ത്രത്തോട് വിമുഖത കാട്ടുന്നവരെ സാമൂഹ്യദ്രോഹികൾ എന്ന് വിളിക്കാം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരക്കാർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിൽ നിരവധി നേട്ടങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുള്ള പുരസ്കാരങ്ങളിൽ മുഖ്യമന്ത്രി അവകാശപ്പെട്ടു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *