യുഡിഎഫ് മനോഭാവം തുറന്നു കാട്ടപ്പെട്ടു; നിലമ്പൂരിൽ എൽഡിഎഫ് ഹാട്രിക് വിജയം നേടുമെന്നും മുഖ്യമന്ത്രി

ക്ഷേമപെൻഷനെ കൈക്കൂലിയെന്ന് വിളിച്ച് അധിക്ഷേപിച്ചതിലൂടെ പാവപ്പെട്ടവരോടുള്ള യുഡിഎഫിന്‍റെ മനോഭാവം തുറന്നുകാണിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. എം സ്വരാജിന്‍റെ പ്രചരണവുമായി ബന്ധപ്പെട്ട് എടക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് സർക്കാർ 18 മാസത്തെ കുടിശിക കൊടുത്തുതീർത്തതിന് ശേഷം വർധനവും നടപ്പാക്കി.

മാസംതോറും കൃത്യമായി പെൻഷൻ കൊടുത്തു തീർക്കുകയും ചെയ്യുന്നുണ്ട്. ഇതിനെയാണ് കൈക്കൂലി എന്ന് ആരോപിക്കുന്നത്. കൈക്കൂലിയെന്ന് ആരോപിച്ചാലൊന്നും എൽഡിഎഫ് സർക്കാർ ഇത്തരം കാര്യങ്ങളിൽ നിന്ന് പിൻവാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ലൈഫ് മിഷൻ നാലര ലക്ഷം വീടുകൾ നിർമ്മിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവ ഏതാനും മാസത്തിനുള്ളിൽ പൂർത്തീകരിക്കും. കേരളം അധിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറാൻ പോവുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും വലിയ മുന്നേറ്റം ഉണ്ടായി. ഉന്നത വിദ്യാഭ്യാസം കൂടുതൽ മികവിലേക്ക് ഉയർന്നു. കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

വന്യ മൃഗങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് നിരന്തരം അഭ്യർത്ഥന നടത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അഭ്യർത്ഥന കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല എന്നും വിമർശനമുന്നയിച്ചു. വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന്‍റെ കൂടെ നിന്ന നിലമ്പൂർ ഇത്തവണയും അത് ആവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഞ്ചനയുടെ ഭാഗമായാണ് ഈ തിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് ഒരാൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതാണ്. ഈ തിരഞ്ഞെടുപ്പ് നിലമ്പൂരിന്‍റെ യഥാർത്ഥ തെളിമ വ്യക്തമാക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *