സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആശമാരുടെ സമരപന്തലില്‍ വേദി പങ്കിട്ട് യുഡിഎഫ്, ബിജെപി നേതാക്കൾ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി നേതാവ് വിവി രാജേഷ്, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, ഡിസിസി പ്രസിഡൻ്റ് പാലോട് രവി എന്നിവരാണ് രാഷ്ട്രീയം മാറ്റി വച്ച് ഒരേ വേദിയിൽ എത്തിയത്. മറ്റ് കോൺഗ്രസ്, ബിജെപി നേതാക്കളും വേദിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ രാഷ്ടീയമായി ഉപയോഗിക്കുകയാണ് എൽഡിഎഫ്.
ആശമാരുടെ കേരളയാത്രയുടെ സമാപനമായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നത്. വിഡി സതീശനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനം ആശമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.
എന്നാൽ ഈ പരിപാടിയുടെ ചിത്രങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് സിപിഎമ്മും ഭരണാനുകൂലികളും. യുഡിഎഫ്, ബിജെപി നേതാക്കൾ നിലമ്പൂർ കൊട്ടിക്കലാശത്തിന് ശേഷം ഒന്നിച്ചുവെന്നാണ് ഇടത് ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്. മുമ്പും ഇത്തരത്തിൽ പിണറായി സർക്കാരിനെതിരെ സംയുക്ത സമരം നടത്തിയെന്നായ് ആരോപണം. ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ, കെ റെയിൽ തുടങ്ങിയ പദ്ധതികളെ എതിർത്ത് മുൻപും യുഡിഎഫ്-ബിജെപി നേതാക്കൾ കൈകോർത്തു എന്നാണ് സിപിഎം അനുകൂലികൾ ആരോപിക്കുന്നത്.
മെഴുവേലിയിലെ നവജാത ശിശുവിൻ്റെ മരണം: അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തും
അതേസമയം വേതന വർദ്ധനവ് ആവശ്യപ്പെട്ട് 129 ദിവസമായി ആശ വർക്കർമാർ നടത്തുന്ന രാപകൽ സമരയാത്ര തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിച്ചു. കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരം വരെ ആശാ സമരസമിതി നേതാവ് എംഎ ബിന്ദു നയിച്ച യാത്രയാണ് സമാപിച്ചത്. രാവിലെ പി എം ജി ജംഗ്ഷനിൽ നിന്ന് പ്രകടനമായി സെക്രട്ടറിയേറ്റ് പടിക്കൽ എത്തിച്ചേർന്ന റാലിയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ആശമാർ അണിനിരന്നു.


ശബരിമല സ്വര്‍ണപ്പാളി വിവാദം; ദേവസ്വം വിജിലന്‍സ് ഇന്ന് കേരള ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.