കൊല്ലം കുളത്തൂപ്പുഴയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ഭർത്താവ് മരിച്ച നിലയിൽ. വീടിനു സമീപമുള്ള വനമേഖലയിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുളത്തൂപ്പുഴ ഡീസൻ്റ് മുക്കിൽ ആറ്റിന് കിഴക്കേക്കര മനു ഭവനിൽ സാനു കുട്ടനെയാണ് ജീവനൊടുക്കിയത്.
വെള്ളിയാഴ്ച ഉച്ചയോടെ ഭാര്യ രേണുകയെ കത്രിക കൊണ്ട് ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ചതിന് ശേഷം സാനു കുട്ടൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. കഴുത്തിലും കഴുത്തിനും താഴെയും കയ്യിലുമാണ് കുത്തേറ്റത്. രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ച് മരണപ്പെടുകയായിരുന്നു.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായത്.. രേണുകയെ സാനുകുട്ടന് സംശയമുണ്ടായിരുന്നു. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു.


ട്രെയിനിലെ തർക്കത്തിനിടെ സൈനികനെ കൊലപ്പെടുത്തി ; അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.