ട്രെയിൻ യാത്രക്കിടെയുണ്ടായ തർക്കത്തിന്റെ പേരിൽ സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. നവംബർ രണ്ടിന് ജമ്മുതാവി-സബർമതി എക്‌സ്‌പ്രസ് രാജസ്ഥാനിൽ എത്തിയപ്പോഴായിരുന്നു സംഭവം . കോച്ച് അറ്റൻഡറായ സുബൈർ മേമൻ എന്നയാളാണ് കൊല നടത്തിയത്. കരസേനാംഗമായ ജിഗർ ചൗധരിയെയാണ് മേമൻ വഴക്കിനിടെ കുത്തികൊന്നത്.
അവധിയായതിനാൽ ട്രെയിനിലെ ബി4 ഏസി കോച്ചിൽ നാട്ടിലേക്ക് വരികയായിരുന്ന ജിഗർ. യാത്രക്കിടെ അദ്ദേഹം സുബൈറിനോട് ഒരു ബ്ലാങ്കറ്റും, ബെഡ്ഷീറ്റും ആവശ്യപ്പെട്ടു. എന്നാൽ സുബൈർ അവ നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് വലിയ വഴക്കും കൈയാങ്കളിയും ഉണ്ടാകുകയും സുബൈർ തന്റെ കത്തിയെടുത്ത് ജിഗർ ചൗധരിയെ കുത്തുകയും ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ സൈനികന് ജീവൻ നഷ്‌ടമായി.
സംഭവത്തിൽ സുബൈറിനെതിരെ ബിക്കാനീറിലെ ടിക്കറ്റ് എക്‌സാമിനർ (ടിടിഇ) പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളനുസരിച്ച് കൊലപാതകത്തിനാണ് സുബൈറിനെതിരെ കേസെടുത്തിരിക്കുന്നത്. കരാർ തൊഴിലാളിയാണ് സുബൈർ. ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ് എന്നുമാണ് പുറത്തുവന്ന വിവരം.
മധ്യപ്രദേശ് ഗ്വാളിയോറിൽ നടുറോഡിൽ വെച്ച് കാമുകിയെ വെടിവെച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
കൊല നടത്തിയ സുബൈർ കൊലയ്‌ക്കായി ഉപയോഗിച്ച കത്തിയുമായാണ് പിടിയിലായത്. സംഭവത്തിൽ റെയിൽവെ ബോർഡ് ചെയർമാനും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഡയറക്‌ടർ ജനറലിനും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടീസയച്ചു. കമ്മിഷനിലെ പ്രിയാങ്ക് കനൂങ്കോയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരാതി കേട്ടത്. രണ്ടാഴ്‌ചയ്‌ക്കകം സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നോട്ടീസിൽ പറയുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.