വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ട് “RTO CHALLAN ” എന്ന പുതിയ ഓൺലൈൻ തട്ടിപ്പ്

വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ട് നടക്കുന്ന “പരിവാഹൻ ഫ്രോഡ്” എന്ന ഓൺലൈൻ തട്ടിപ്പിന് സമാനമായ രീതിയിൽ “RTO CHALLAN ” എന്ന പുതിയ ഓൺലൈൻ തട്ടിപ്പ് സജീവമായിക്കൊണ്ടിരിക്കുന്നു . ഈ തട്ടിപ്പ് നടക്കുന്നതിങ്ങനെ, നിങ്ങളുടെ വാഹനത്തിനെതിരായ ട്രാഫിക് ലംഘനത്തെക്കുറിച്ച് നിങ്ങളെ അറിയിക്കുന്ന ഒരു WhatsApp സന്ദേശം വഴി നിങ്ങൾക്ക് ഒരു RTO CHALLAN.APK ഫയൽ ലഭിക്കും. ഈ APK ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നു ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്ലിക്കേഷൻ SMS അനുമതികൾ നൽകാനും നിങ്ങളോട് ആവശ്യപ്പെടും. ഈ അനുമതി നല്കുന്നതോടെ OTP-കൾ ആക്‌സസ് ചെയ്യാനും അവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിന്നവലിക്കാനും തട്ടിപ്പുകാർക്ക് കഴിയും.

ഫോണിലെ അക്സസ്സ് ആവശ്യപെടുന്ന വിശ്വാസയോഗ്യമല്ലാത്ത ഒരു ആപ്പുകളും ഇൻസ്റ്റാൾ ചെയ്യാതിരിക്കുക ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *