തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന എക്സൈസിനെ അറിയിച്ചതിന് യുവാവിന് ക്രൂര മർദ്ദനം. ആറംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് തല മൊട്ടയടിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
മെഡിക്കൽ കോളേജ് സ്വദേശിയായ അബ്ദുള്ളയെ(22) ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും തട്ടിക്കൊണ്ടുപോയത്. നാലാഞ്ചിറ സ്വദേശി കാപ്പിരി എന്ന ജിതിൻ (33) മരുതൂർ സ്വദേശി ജ്യോതിഷ്(20) മുട്ടട സ്വദേശി സച്ചു ലാൽ (20) എന്നിവരെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്.
രാത്രി 11 മണിയോടെ ബൈക്കിൽ എത്തിയ പ്രതികൾ അബ്ദുള്ളയെ ഭീഷണിപ്പെടുത്തി ബലമായി ബൈക്കിൽ കയറ്റി നാലാഞ്ചിറയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വടി ഉപയോഗിച്ച് ശരീരമാസകലം ക്രൂരമായി അടിക്കുകയും വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് കണ്ണ് കെട്ടി ഒഴിഞ്ഞ വീട്ടിൽ എത്തിച്ച് വീണ്ടും മർദിക്കുകയും ചെയ്തു. പിന്നാലെ ട്രിമ്മർ ഉപയോഗിച്ച് അബ്ദുള്ളയെ മൊട്ടയടിക്കുകയായിരുന്നു.
എം.ഡി.എം.എയും, ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടർ ഉൾപ്പെടെ 7 പേർ പിടിയിൽ
ഒരു രാത്രിയിലേയും പകലത്തേയും മർദനത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം മുറിഞ്ഞപാലത്ത് ഇറക്കി വിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു. ജ്യോതിഷിന്റെ കഞ്ചാവ് കച്ചവടെ എക്സൈസിനെ അറിയിച്ചതിനെ തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോയി മർദിച്ചത്. പിടിയിലായ പ്രതികൾ കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ഒന്നാം പ്രതിയായ കാപ്പിരി ജിതിൻ ഒരു വർഷം മുൻപ് കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. കേസിൽ ഇനി മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


കുടുംബവഴക്കിനിടെ ഭാര്യയെ കൊടുവാളിന് വെട്ടിക്കൊന്ന് ഭർത്താവ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.