അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ ബോയിങ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നുവെന്ന സംശയം തള്ളി എയര്‍ ഇന്ത്യ. വിമാനത്തിന്റെ സമഗ്ര പരിശോധന 2023 ജൂണില്‍ നടത്തിയിരുന്നുവെന്നും അടുത്ത പരിശോധന 2025 ഡിസംബറില്‍ നടക്കാനിരിക്കുകയായിരുന്നുവെന്നും എയർ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍. വിമാനത്തിലെ പൈലറ്റുമാര്‍ പരിചയസമ്പന്നര്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്തിന്റെ വലതുവശത്തെ എന്‍ജിന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തകരാറുകള്‍ പരിഹരിച്ച് പുനസ്ഥാപിച്ചതാണ്. ഇടതുവശത്തെ എന്‍ജിന്‍ ഏപ്രില്‍മാസത്തിൽ പരിശോധിച്ചു. വിമാനത്തിന്റെ എഞ്ചിനുകള്‍ തുടര്‍ച്ചയായി പരിശോധിച്ചിരുന്നു. വിമാനത്തിന് ഒരു പ്രശ്‌നവും മുന്‍പ് ഉണ്ടായിരുന്നില്ലെന്നും സിഇഒ അവകാശപ്പെട്ടു.
ഡിജിസിഎ നിര്‍ദേശപ്രകാരം 26 ബോയിങ് വിമാനങ്ങളില്‍ ഇതുവരെ പരിശോധന പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു. വിമാന സര്‍വീസുകള്‍ കുറച്ചത് യാത്രക്കാരെ ബാധിച്ചേക്കും. അസൗകര്യങ്ങള്‍ നേരിട്ടാല്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും സിഇഒ പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ മുൻ മന്ത്രി സെങ്കോട്ടയ്യൻ ടി.വി.കെയിൽ ; പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കോർഡിനേറ്ററാക്കി വിജയ്
അതേസമയം തകർന്ന വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തി. ബ്ലാക് ബോക്സിന് കാര്യമായ കേടുപാടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. അതിനാൽ ബ്ലാക് ബോക്സ് പരിശോധനക്കായി യുഎസിലേക്ക് അയക്കും. വാഷിങ്ടണിലെ നാഷനല്‍ സേഫ്റ്റി ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിന്‍റെ ലാബോറട്ടറിയിലാകും ബ്ലാക് ബോക്സ് പരിശോധിക്കുക. വ്യോമയാന മന്ത്രാലയത്തിന് കീഴിലെ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയാണ് നിലവിൽ വിമാന അപകടം അന്വേഷിക്കുന്നത്.


കന്യാകുമാരിയിൽ ജൂൺ അഞ്ചുമുതൽ മുതൽ ബോട്ട് നിരക്ക് വർദ്ധിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.