പാക് നടപടി എയർ ഇന്ത്യക്ക് 600 മില്യൺ ഡോളറിൻ്റെ നഷ്ടമുണ്ടാക്കും! സഹായത്തിനായി കേന്ദ്രത്തെ സമീപിച്ച് വിമാന കമ്പനി

ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാകിസ്താൻ വ്യോമാതിർത്തി വിലക്കിയതോടെ എയർ ഇന്ത്യക്ക് ഉണ്ടാകാൻ പോകുന്നത് 600 മില്യൺ ഡോളറിൻ്റെ നഷ്ടം. പാകിസ്താൻ വ്യോമാതിർത്തി അടച്ചതോടെ വിവിധ സർവീസുകൾ പൂർത്തിയാക്കാൻ റൂട്ട് മാറ്റി ദീർഘദൂര സഞ്ചാരം ആവശ്യമായി വരും. ഇത് മൂലമുണ്ടാകുന്ന അധിക ഇന്ധന ചിലവാണ് നഷ്ടമുണ്ടാക്കാൻ പ്രധാനകാരണം.

അതിനാൽ എയർ ഇന്ത്യ, കേന്ദ്ര സർക്കാരിനോട് ആനുപാതികമായ സബ്‌സിഡികൾ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. സഞ്ചാര സമയം കൂടുന്നത് യാത്രക്കാരെയും ബാധിക്കുമെന്ന് വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തിൽ എയർ ഇന്ത്യ ചൂണ്ടിക്കാട്ടി.

ഇൻഡിഗോയുടെ ചില വിമാന സർവീസുകളെയും ഇത് ബാധിച്ചതായി കമ്പനി അറിയിച്ചു. ന്യൂഡൽഹി-ബാക്കു (അസർബൈജാൻ) വിമാനം ലക്ഷ്യസ്ഥാനത്ത് എത്താൻഅഞ്ച് മണിക്കൂർ 43 മിനിറ്റ് എടുത്തു. അതായത് പതിവിലും 38 മിനിറ്റ് കൂടുതലെന്ന് ഇൻഡിഗോ അധികൃതർ ചൂണ്ടിക്കാട്ടി.

എയർ ഇന്ത്യ ഈ റൂട്ട് വഴി കൂടുതൽ സർവീസ് നടത്തുന്നതിനാൽ കമ്പനിക്ക് ഉണ്ടാകുന്ന തിരിച്ചടി വളരെ തോക്കും. ഉദാഹരണത്തിന്, ഡൽഹി-മിഡിൽ ഈസ്റ്റ് വിമാനങ്ങൾ കുറഞ്ഞത് ഒരു മണിക്കൂർ അധികമായി പറക്കാൻ നിർബന്ധിതരാകും. അതേ സമയം പാക് വിലക്ക് അന്താരാഷ്ട്ര വിമാനക്കമ്പനികളെ ബാധിക്കില്ല.

പഹൽഗാം ഭീകരാക്രണത്തിന് ശേഷം നയതന്ത്ര നിയന്ത്രണമടക്കമുള്ള ശക്തമായ നടപടികൾ ഇന്ത്യ പാകിസ്താനെതിരെ സ്വീകരിക്കുന്നതിനിയിലാണ് ഇത്തരമൊരു നടപടി അയൽ രാജ്യത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *