മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. പതിമൂന്ന് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. 136 അടിയിൽ എത്തിയാൽ തുറക്കുമെന്ന് തമിഴ്നാട് നേരത്തേ അറിയിച്ചുന്നു.
പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. 10 സെന്റി മീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 250 ഘനയടി വെള്ളം വീതമാണ് നിലവിൽ ഒഴുക്കി വിടുന്നതെന്ന് തമിഴ്നാട് അറിയിച്ചു.
കഴിഞ്ഞവർഷം ഇതേ സമയം അണക്കെട്ടിൽ 122.75 അടി വെള്ളമാണുണ്ടായിരുന്നത്. മുൻവർഷത്തേക്കാൾ 13.25 അടി വെള്ളം അധികമുണ്ട്. ഇന്നലെ 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ ശരാശരി 3786 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 2036 ഘനയടി വീതം വെള്ളമാണ് കൊണ്ടുപോയത്. അണക്കെട്ട് പ്രദേശത്ത് 19.4 മില്ലിമീറ്റർ തേക്കടിയിൽ 5.8 മില്ലിമീറ്ററും കുമളിയിൽ 3.2 മില്ലിമീറ്ററും മഴപെയ്തു. റൂൾ കെർവ് പ്രകാരം ജൂൺ 30 വരെ 136 അടിയും ജൂലൈ ഒന്നു മുതൽ 10 വരെ 136.30 അടി വെള്ളവും അണക്കെട്ടിൽ സംഭരിക്കാൻ തമിഴ്നാടിന് കഴിയും
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ശനിയാഴ്ച
നദീ തീരത്തോട് വളരെയടുത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലുള്ളവർ ആവശ്യമെങ്കിൽ ബന്ധു വീടുകളിലേക്ക് മാറണം. പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം.നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണമെന്നും ജഗ്രതാ നിർദേശമുണ്ട്. തീരദേശ വാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. നിലവിൽ പെരിയാർ നദിയിലെ ജലനിരപ്പ് കുറവായതിനാൽ മുല്ലപ്പെരിയാറിൽ നിന്നും വെള്ളമെത്തിയാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.


ഡോ.വന്ദനദാസ് കൊലക്കേസ് പ്രതിക്ക് പുതിയ അഭിഭാഷകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.