കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി കരുനാഗപ്പള്ളി ചെറുകര ഷംനാദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അമ്മമനസ്സ് കൂട്ടായ്മ ചരിത്രത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുന്‍ അംഗവും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ കെജി രവി. അമ്മമാര്‍ക്ക് ആയിരം ആടുകളെ സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടിയുടെ ഒന്‍പതാം ഘട്ടം ക്ലാപ്പന സെന്റ് ജോസഫ് യുപി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി, ജീവിതത്തിന്റെ സായാഹ്നത്തില്‍ രോഗങ്ങളാലും, ജീവിത പ്രയാസങ്ങളാലും കഷ്ടത അനുഭവിക്കുന്ന അമ്മമാരുടെ സംഘടനയാണ് അമ്മമനസ്സ് കൂട്ടായ്മ. അമ്മമാരില്‍ സംഘടനാ ബോധവും, പരസ്പരം സ്‌നേഹവും ആത്മവിശ്വാസവും വളര്‍ത്തി അവരെ സേവനനിരതരാക്കുകയാണ് ലക്ഷ്യം.
ഇതിനകം കൂട്ടായ്മ ഏഴ് നിര്‍ദ്ദന യൂണിറ്റുകളെ മംഗല്യവതികളാക്കി അവര്‍ക്കാവശ്യമായ സ്വര്‍ണ്ണവും പണവും വസ്ത്രവും മാത്രമല്ല വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അമ്മമാര്‍ക്ക് ഓണത്തിന് ഒരു പുടവ നല്‍കുകയും, ഓരോ അമ്മമാര്‍ക്കും ഓരോ കുട വീതം നല്‍കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ പെരുന്നാള്‍ കാലത്ത് 1350 അമ്മമാര്‍ക്ക് 10 കിലോ അരിയും, പച്ചക്കറി കിറ്റും നല്‍കി ശ്രദ്ധ നേടുകയുണ്ടായി.
വയനാട്ടിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ അസിഡ് ആക്രമണം
ആടുകളെ മാത്രമല്ല, അഞ്ഞൂറോളം അമ്മമാര്‍ക്ക് പച്ചക്കറി കിറ്റും ഇന്നു വിതരണം ചെയ്തു. എല്ലാ രണ്ടാം ശനിയാഴ്ചയും പുതിയകാവ് ടി.ബി ആശുപത്രിയിലെ കൂട്ടിരുപ്പുകാര്‍ക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തു മാതൃകയാകുകകയാണ്. യെസ്സ്ഭാരത് എന്ന കരുനാഗപ്പളളിയിലെ പ്രമുഖ വസ്ത്രവ്യാപാരി അയൂബ്ഖാനാണ് ആയിരം ആടുകളെ സംഭാവന ചെയ്യുന്നത്.
![]()
ഇന്നു നടന്ന ചടങ്ങില്‍ ശ്രീകല ക്ലാപ്പന അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി മാര്യത്ത് ടീച്ചര്‍, ശകുന്തള അമ്മവീട്, ലേഖ ഗോപന്‍, സബീന അസ്സീസ്, ശോഭന ക്ലാപ്പന, ശാലിനി ക്ലാപ്പന, മായ ഉദയകുമാര്‍, റഷീദാബീവി, അയ്യാണിക്കല്‍ മജീദ്, ചേന്നല്ലൂര്‍ മെഹര്‍ഖാന്‍, വരവിള മനേഫ്, ശൈലജ തൊടിയൂര്‍, ഗീത, ശ്രീകുമാര്‍ ക്ലാപ്പന, ബിച്ചു.എസ്, ജി.യതീഷ്, യെസ്സ് ഭാരത് മാനേജര്‍ ശ്രീ ജോഷി, അമ്മമനസ്സ് കൂട്ടായ്മ സ്ഥാപകനും ഡയറക്ടറുമായ ഷംനാദ് ചെറുകരയും ചേര്‍ന്ന് നറുക്കെടുപ്പ് നടത്തി.
അര്‍ഹരായവര്‍ക്ക് ആടുകളെ കൈമാറി.
അമ്മമനസ്സ് കൂട്ടായ്മയിലെ അച്ചടക്ക ബോധം ഏവരിലും മതിപ്പുളവാക്കുന്നതാണ്. ആയിരത്തോളം അമ്മമാര്‍ ആദ്യാവസാനം ചടങ്ങില്‍ പങ്കെടുത്തു.


സ്മാർട്ടാണ് വയനാട് വെങ്ങപ്പളളിയിലെ അങ്കണവാടികൾ; 11 അങ്കണവാടികൾ സ്മാർട്ടായി, 3 എണ്ണം ഉടനെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.