കോട്ടയം മെഡിക്കൽ കോളേജിൽ തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല; ഗുരുതര ആരോപണവുമായി ആർപ്പൂക്കര പഞ്ചായത്ത്

കോട്ടയം മെഡിക്കൽ കോളേജിൽ  തകർന്ന് വീണ കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ് അരുൺ കെ ഫിലിപ്പ് . നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം.

പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്ന് വൈസ് പ്രസിഡന്‍റ് അരുൺ കെ ഫിലിപ്പ് ചൂണ്ടിക്കാട്ടി. നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷപ്രവർത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം കെട്ടിടം തകര്‍ന്നുവീണ് തലയോലപറമ്പ് സ്വദേശിനി ബിന്ദു മരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ്. അപകടമുണ്ടായ സ്ഥലത്ത് വ‍്യാഴാഴ്ച മാധ‍്യമങ്ങളെത്തുകയും ദൃശ‍്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഉപയോഗശൂന‍്യമായ വാർഡിന്‍റെ ഭാഗങ്ങളാണ് തകർന്നതെന്നായിരുന്നു ആശുപത്രി അധികൃതരും ആരോഗ്യ മന്ത്രി വീണാ ജോർജും സഹകരണമന്ത്രി വിഎൻ വാസവനും അവകാശപ്പെട്ടത്. മാധ്യമ വാർത്തകൾക്ക് പിന്നാലെ ഇവർ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *