താമരശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. പ്രതികളായ ആറ് വിദ്യാർത്ഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി. പ്രതികളായ വിദ്യാർത്ഥികൾ എല്ലാം ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിലുള്ള കെയർ സെൻ്ററിലാണ് ഉള്ളത്.
പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകൾ ഇത് തെളിവാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ്.
കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികൾക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്.സ്കൂൾ അവധിക്കാലമായതിനാൽ മാതാപിതാക്കൾക്കൊപ്പം ഇവർക്ക് ജാമ്യം നൽകി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ പ്രധാന വാദം വാദം. കുട്ടികളുടെ പേരിൽ ഇത് മുൻപും മറ്റൊരു കേസുകളും ഉണ്ടായിട്ടില്ലെന്നും ഒരു മാസത്തിലധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണ് ഇവർ. ഇത് മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ കോടതിയെ ബോധിപ്പിച്ചു. എന്നാൽ ഈ വാദങ്ങളെയെല്ലാം കോടതി തള്ളുകയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 28 താമരശേരിയിൽ ട്യൂഷൻ ക്ലാസ്സിലെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മാർച്ച് ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഷഹബാസ് മരണപ്പെട്ടത്.


ഭാര്യയുമായി സുഹൃത്തിനുള്ള വഴിവിട്ട ബന്ധം; ചോദ്യം ചെയ്തതോടെ കൊലപാതകം ;ഭാര്യ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.