കര്‍ണാടകയിലെ ഹാവേരി കൂട്ടബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പ്രതികളുടെ ആഘോഷപ്രകടനം. ഹാവേരിയിലെ അക്കി ആലൂര് ടൗണിലാണ് പ്രതികള്‍ നടുറോഡില്‍ ആഘോഷം സംഘടിപ്പിച്ചത്. കാറുകളും ബൈക്കുകളും അണിനിരന്ന റാലി സംഘടിപ്പിച്ചായിരുന്നു പ്രതികളുടെ വിജയാഘോഷം. പ്രതികളുടെ വിജയാഘോഷത്തിന്െ ദൃശ്യം സമൂഹ മാധ്യമങ്ങള്‍ വഴി പുറത്ത് വന്നിട്ടുണ്ട്.
2024 ജനുവരിയിൽ ഹാവേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന ഏഴ് പ്രതികളാണ് ജാമ്യത്തിലിറങ്ങിയത്. ഒരു യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത 26കാരിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് . ആകെ 19 പ്രതികളെയാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ 12 പ്രതികള്‍ പത്തുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. മുഖ്യപ്രതികളായ ബാക്കി ഏഴ് പേർക്കാണ് ഹാവേരി സെഷൻസ് കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഫുട്ബോൾ കളിക്കിടെ തർക്കം ; പതിനെട്ടുകാരൻ കുത്തേറ്റ് മരിച്ചു
ഫുട്ബോൾ കളിക്കിടെ തർക്കം ; പതിനെട്ടുകാരൻ കുത്തേറ്റ് മരിച്ചു



ഏഴ് വയസ്സുകാരന് പ്രകൃതി വിരുദ്ധ പീഡനം; പ്രതിക്ക് 79 വർഷം തടവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.