പാലക്കാട് തൃത്താലയിൽ കോൺഗ്രസിൽ പാളയത്തിൽ പട. മുൻ എംഎൽഎ വിടി ബൽറാമിനെതിരെ കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രനാണ് കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവെന്നാണ് കുറ്റപ്പെടുത്തൽ. തൃത്താലയിലെ തോൽവിക്ക് കാരണം അഹംഭാവവും ധാർഷ്ട്യവും ധിക്കാരവുമാണെന്നും ബാലചന്ദ്രൻ വിമർശിക്കുന്നു. ധിക്കാരം തുടർന്നാൽ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും താക്കീതും നൽകി.
“ഒരു ചില്ലിക്കാശിന്റെ അധ്വാനമില്ലാതെ മേലേന്ന് നൂലിൽ കെട്ടിയറിക്കി ഇവിടെ വന്ന് എംഎൽഎയായി. ആരോടും ഒന്നും മിണ്ടാതെ കണ്ടാൽ മിണ്ടില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല. ഞാനാണ് വലുത് ഞാനാണ് വലുത് എന്ന് പറഞ്ഞാൽ അത് ഈ നാട്ടിൽ നടക്കില്ല. അത് അവസാനിപ്പിച്ചേ അടങ്ങൂ”- സിവി ബാലചന്ദ്രൻ പറഞ്ഞു.
കപ്പൂരിൽ നടന്ന പ്രാദേശിക കൺവെൻഷനിലാണ് സിവി ബാലചന്ദ്രന്റെ വിമർശനം ഉണ്ടായത്. ഞാനാണ് വലുതെന്ന ഭാവം തൃത്താലയിൽ നടക്കില്ലെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൃത്താലയിലെ പ്രവർത്തകർക്ക് അറിയാമെന്നും സിവി ബാലചന്ദ്രന്റ പറഞ്ഞു. പാർട്ടിക്ക് മേലെ വളരാൻ ശ്രമിച്ചാൽ പിടിച്ച് പുറത്തിടണമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രവർത്തനം സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും പാർട്ടി വളർത്താൻ ഇടപെടുന്നില്ലെന്നും സിവി ബാലചന്ദ്രന്റെ കുറ്റപ്പെടുത്തുന്നു.
പൊതുമേഖല എണ്ണ കമ്പനികൾ പാചക വാതക സിലിണ്ടർ വില വെട്ടിക്കുറച്ചു
മാസങ്ങളായി തൃത്താലയിൽ കോൺഗ്രസിൽ രണ്ട് ചേരിയിലാണ്. ഇരുകൂട്ടരും വേറെ വേറെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നേരത്തെ എ ഗ്രൂപ്പും ബൽറാമിനെതിരെ രംഗത്ത് വന്നിരുന്നു.


ക്ഷേമ പെൻഷൻ വിതരണം 27 മുതൽ; 812 കോടി അനുവദിച്ച് ധനവകുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.