‘കേരള’ വിസി ഗവർണർക്കൊപ്പം നിലയുറപ്പിച്ചോ? പരിപാടിയിലെ മതചിഹ്നം ഏതെന്ന് വിശദീകരിക്കണമെന്ന് രജിസ്ട്രാർക്ക് കത്ത്

ഭാരതാംബ വിവാദത്തിൽ വിശദീകരണം ചോദിച്ച വൈസ് ചാൻസലര്‍ മോഹനൻ കുന്നുമ്മലിന് കേരള സർവകലാശാല രജിസ്ട്രാർ  കെഎസ് അനിൽകുമാറിൻ്റെ മറുപടി. ഗവർണർ രാജേന്ദ്ര അർക്കേർ പങ്കെടുത്ത പരിപാടിയിൽ സംഘാടകർ നിബന്ധനകൾ പാലിച്ചില്ലെന്നുറച്ച് രജിസ്ട്രാര്‍. യൂണിവേഴ്സിറ്റി ബൈലോ പ്രകാരം പരിപാടി നടത്താനാണ് അനുമതി നൽകിയതെന്നും വിസി രജിസ്ട്രാര്‍ മറുപടി നൽകി.

കൂടുതൽ വിശദീകരണം ചോദിച്ച് രജിസ്ട്രാർക്ക് വിസിയും കത്ത് നൽകി. പരിപാടിയിലെ മതചിഹ്നം ഏതെന്ന് വിശദീകരിക്കണമെന്നും വിസി ആവശ്യപ്പെട്ടു. മുമ്പ് ഗവർണർ ഉന്നയിച്ച ചോദ്യമാണ് ഇതെന്നും ശ്രദ്ധേയമാണ്. ഗവർണർക്കുള്ള പിന്തുണയേയാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് വിലയിരുത്തൽ. നേരത്തേ വിസിയുടെ അനുമതി കൂടാതെ ഡിജിപിക്ക് പരാതി നൽകിയതിലാണ് വിശദീകരണം തേടിയിരുന്നത്.

കേരള സർവകലാശാല സെനറ്റ് ഹാളിൽ ബുധനാഴ്ച ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതാണ് വിവാദമായത്. ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്. സർവകലാശാല രജിസ്ട്രാർ പരിപാടി നടക്കുന്ന വേദിയിലെത്തി ഭാരതാംബ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകർ മാറ്റാൻ തയ്യാറായില്ല. ചിത്രം മാറ്റിയില്ലെങ്കിൽ പരിപാടി റദ്ദാക്കണമെന്നും രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് എസ്എഫ്ഐ, കെഎസ്യു പ്രവർത്തകരും സംഘടനാ നേതാക്കളും പൊലീസും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തിതിരുന്നു.

പിന്നാലെ  രജിസ്ട്രാർ കെഎസ് അനിൽകുമാർ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതി രംഗത്തെത്തിയിരുന്നു. അനിൽകുമാറിനെതിരെ വൈസ് ചാൻസലർക്ക് ശ്രീ പത്മനാഭ സേവാസമിതി പരാതിയും നൽകിയിരുന്നു. പരിപാടി സംഘടിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായി അവർ ആവശ്യപ്പെട്ട 64,658 രൂപ മുൻകൂറായി അടച്ചതോടെ പരിപാടിക്ക് അനുമതി നൽകി. പരിപാടിക്കിടെ ഭാരതാംബചിത്രം മാറ്റണമെന്ന് രജിസ്ട്രാർ ആവശ്യപ്പെട്ടത് അപമാനമായെന്ന് പരാതിയിൽ പറയുന്നു.

വിവിഐപി സുരക്ഷാ പ്രോട്ടോക്കോൾ രജിസ്ട്രാർ ലംഘിച്ചതായും സംഘാടകർ ആരോപണം ഉയർത്തിയിരുന്നു. പരിശോധന കഴിഞ്ഞ വേദിയിലേക്ക് രജിസ്ട്രാർ കയറിയത് നിയമലംഘനമാണ്. രജിസ്ട്രാർ വേദിയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചെന്നും സുരക്ഷാ വീഴ്ച രജിസ്ട്രാറുടെ നിർദ്ദേശപ്രകാരമാണെന്നും ആരോപണം. എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചതിന് പിന്നിലും രജിസ്ട്രാർ വഴിവിട്ട നീക്കം നടത്തി. സുരക്ഷാ സംവിധാനത്തെ ദുർബലപ്പെടുത്തിയ രജിസ്ട്രാർക്കെതിരെ നടപടി വേണമെന്ന് ശ്രീ പത്മനാഭ സേവാ സമിതി ആവശ്യപ്പെട്ടു.

അഞ്ചരക്ക് ആരംഭിക്കേണ്ട പരിപാടി ആറര കഴിയും വരെ നീട്ടിക്കൊണ്ട് പോയതും രജിസ്ട്രാറുടെ ഇടപെടൽ മൂലമാണെന്ന് ശ്രീ പത്മനാഭ സേവാ സമിതി പറയുന്നു. ഗവർണർ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരിക്കുമ്പോൾ പരിപാടി റദ്ദ് ചെയ്തു എന്ന ഇമെയിൽ രജിസ്ട്രാർ അയച്ചത് ഗുരുതരമായ കൃത്യവിലോപവും പ്രോട്ടോക്കോൾ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. രജിസ്ട്രാർ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തി പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. രജിസ്ട്രാറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസിലറോട് ശ്രീ പത്മനാഭ സേവാ സമിതി ആവശ്യപ്പെട്ടു. പിന്നാലെയാണ് വിസി രജിസ്ട്രാരോട് വിശദീകരണം തേടിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *