കണ്ണൂർ കണ്ണപുരത്ത് പോലീസിനെ വെല്ലുവിളിച്ച് വീണ്ടും ബിജെപി കൊടിമരം. ചൈന ക്ലേ റോഡിലാണ് കേന്ദ്ര ഭരണ പാർട്ടി വീണ്ടും കൊടി ഉയർത്തിയത്. നേരത്തെ രണ്ട് തവണ കൊടി ഉയർത്തിയപ്പോഴും പോലീസ് കൊടി പിഴുത് മാറ്റിയിരുന്നു.
എന്നാൽ പോലീസിനെ വെല്ലുവിളിച്ച് ഇന്നലെ വൈകിട്ടോടെയായിരുന്നു ബിജെപി പ്രവർത്തകർ മൂന്നാം തവണയും കൊടി ഉയർത്തിയത്. ബിജെപിയുടെ കൊടിമരത്തോടൊപ്പം സിപിഎമ്മിൻ്റെ കൊടികളും പോലീസ് കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.
ബിജെപി സ്ഥാപക ദിനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കൊടിമരം നാട്ടിയത്. ആദ്യം സ്ഥാപിച്ചപ്പോൾ പോലീസ് നീക്കം ചെയ്തെങ്കിലും വീണ്ടും കൊടിമരം പുനസ്ഥാപിച്ചിരുന്നു. കഴിഞ്ഞ തവണ കൊടിമരം സ്ഥാപിച്ചതിനെ തുടർന്ന് തറയടക്കം പൊലീസ് ഇളക്കിമറിച്ചു. പൊതുസ്ഥലത്ത് കൊടികൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.
You May Also Like
പൊലീസ് യൂണിഫോമിൽ ബ്ലാക്ക്മെയിലും തട്ടിക്കൊണ്ടുപോകലും; തിരുവനന്തപുരത്ത് ക്രമിനൽ സംഘം പിടിയിൽ
പൊലീസ് യൂണിഫോമിൽ ബ്ലാക്ക്മെയിലും തട്ടിക്കൊണ്ടുപോകലും; തിരുവനന്തപുരത്ത് ക്രമിനൽ സംഘം പിടിയിൽ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാജസ്ഥാനിൽ ദുർമന്ത്രവാദ കർമ്മങ്ങൾക്കായി അഞ്ച് വയസ്സുകാരനെ ബലിനൽകി അമ്മാവൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.