ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; ഈ സമയത്ത് അനാവശ്യ ചോദ്യങ്ങൾ പാടില്ലെന്ന് പ്രതിപക്ഷത്തോട് ബിജെപി

ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഈ സാഹചര്യത്തിൽ അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുതെന്നും ബിജെപി. വെടിനിർത്തൽ എന്ന വാക്ക് സർക്കാർ എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും ഓപ്പറേഷണൽ ബ്രേക്ക് എന്ന പദം ഉപയോഗിച്ചിരുന്നു. അതിനർത്ഥം നീക്കം അവസാനിപ്പിച്ചിട്ടില്ലെന്നാണെന്ന് ബിജെപി രാജ്യസഭാ എംപിയും ദേശീയ വക്താവുമായ സുധാൻഷു ത്രിവേദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ, ഭീകരതയെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ പുതിയ നയം വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. ഭീകരതയും ചർച്ചകളും ഒരുമിച്ച് പോകില്ല, വെള്ളവും രക്തവും ഒരേസമയം ഒഴുകില്ലെന്നും ത്രിവേദി ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും അവസാനിച്ചിട്ടില്ലാത്തതിനാൽ, ഈ വിഷയത്തിൽ അനാവശ്യവുമായ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളു വിട്ടുനിൽക്കണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കട്ടെ, എന്നിട്ട് പ്രതിപക്ഷ പാർട്ടികൾക്ക് ഇഷ്ടമുള്ളതെന്തും പറയുകയോ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം. കാര്യങ്ങൾ പൂർത്തിയാക്കട്ടെ, അതിനുശേഷം അവരുടെ ആവശ്യം പരിഗണിക്കാം. പക്ഷേ, നടപടിയെടുക്കുന്നതിനിടയിൽ, പ്രതിപക്ഷം പാർലമെന്റ് സമ്മേളനം ആവശ്യപ്പെടുകയാണ് എന്നും ത്രിവേദി കുറ്റപ്പെടുത്തി.

ഓപ്പറേഷൻ സിന്ദൂരിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് കോൺഗ്രസിൻ്റെ ആരോപണം., ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളിൽ പ്രധാനമന്ത്രി മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് രാജ്യമെമ്പാടും റാലികൾ നടത്തുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

ഓപ്പറേഷൻ സിന്ദൂർ സായുധ സേനയ്ക്കും രാജ്യത്തിനും വേണ്ടിയുള്ളതായിരിക്കെ, ബിജെപി അതിനെ ഒരു ‘ബ്രാൻഡ്’ ആക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും പാർട്ടിയുടെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേരയും ആരോപിച്ചിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *