കെസി പൊട്ടിച്ച വെടി തറയ്ക്കുന്നത് സതീശൻ്റെ നെഞ്ചിൽ; മാധ്യമ പരാദങ്ങൾക്കും സംഗതി ഇതുവരെ കത്തിയിട്ടില്ല… കഷ്ടം

ആർ.രാഹുൽ

ഇന്ന് പുതിയ കെപിസിസി പ്രസിഡൻ്റ് അധികാരമേറ്റ ചടങ്ങിൽ കെസി വേണുഗോപാൽ പൊട്ടിച്ച ഒരു വെടിയുണ്ട്. ഇപ്പോഴും കോൺഗ്രസിലെ രാഷ്ട്രീയ പരാന്നഭോജികൾക്കും മാധ്യമ പരാദങ്ങൾക്കും അത് എന്താണെന്ന് മനസിലായിട്ടില്ല. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നും രണ്ട് സർവകക്ഷി യോഗത്തിലും പങ്കെടുത്തത്, കേരളത്തിലും നിർണായക ശക്തിയായ കോൺഗ്രസ് മാത്രമാണ് എന്നാണ്. ഇന്ന് അദ്ദേഹം ഇത്തരമൊരു സന്ദേശം നൽകിയതിന് പിന്നിലെന്താണ്. അത് അദ്ദേഹം വെറുതേ പറഞ്ഞതല്ല. കോൺഗ്രസിലെ പലർക്കും ഉള്ള താക്കീത് കൂടിയാണത് എന്നാണ് റിപ്പോർട്ടുകൾ.

മിനിമം അഞ്ച് എംപിമാർ ഉള്ള പാർട്ടികൾക്ക് മാത്രമേ യോഗത്തിൽ പങ്കെടുക്കാനാവു. ഈ സാഹചര്യത്തിൽ വർഗീയ വാദി എന്ന് വിളിക്കുന്ന, ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന മുസ്ലിം രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനായ അസദുദ്ദിൻ ഒവൈസി ഈ തീരുമാനം തെറ്റാണ് എന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി അവരെയും പങ്കെടുപ്പിക്കാൻ. അതായത് രാജ്യത്തെ ഭരണകൂടത്തിനെതിരെ വിയോജിപ്പുകൾ ഉണ്ടാകും, എന്നാൽ ഈ അവസരത്തിൽ രാജ്യ താല്പര്യത്തിനാണ് വില കൊടുക്കേണ്ടത് എന്ന നിലപാട് ആ പാർട്ടിയും തീരുമാനിച്ചു.

ഇന്ത്യൻ രാഷ്ട്രിയത്തിൽ വലിയ നിലപാട് ഉണ്ട് എന്ന് പറയുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ യുദ്ധത്തെപ്പറ്റി നിശബ്ദത പാലിച്ചു. എംഎ ബേബി എന്ന ഇന്ത്യൻ ബ്രായ്ക്കറ്റ് എം പാർട്ടിയുടെ നേതാവ് അതിനിടയ്ക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾ ട്രംപ്രിന് താക്കീത് നൽകി. ചൈനയെ വെല്ലുവിളിച്ചാൽ അമേരിക്കയ്ക്ക് സിപിഎം നേരിട്ട് മറുപടി പറയും എന്നായിരുന്നു മുന്നറിയിപ്പ്. അപ്പോഴും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ വൈദേശിക ശക്തികൾ ഇടപെടുന്നതിനെപ്പറ്റി മിണ്ടിയിട്ടില്ല.

വേണുഗോപാൽ പറയാതെ പറഞ്ഞത് കേരളത്തിൻ്റെ മാത്രമല്ല ഇന്ത്യയുടേയും വർഗശത്രു ആരാണ് എന്ന് തന്നെയാണ്. കേരളത്തിലെ കോൺഗ്രസിൻ്റെ വർഗശത്രുവിനെ തിരിച്ചറിയുക. അവർ രാജ്യത്തിൻ്റെ തന്നെ ശത്രുക്കളാണ് എന്ന് തന്നെയാണ്. ആ രാഷ്ട്രീയ വിദ്യാഭ്യാസം ഇവിടുത്തെ നേതാക്കൾക്കൾക്കും അണികൾക്ക്കും കൊടുക്കാത്ത കാലത്തിടത്തോളം ഈ പാർട്ടി കേരളത്തിലും പ്രതിപക്ഷത്ത് തന്നെ തുടരും. കൂടുതൽ ഒന്നും പറയാനില്ല.

ഇന്ത്യ – പാക് സംഘർഷത്തിൽ കോൺഗ്രസിന് ഒരു നിലപാടുണ്ട്. അത് ഞങ്ങൾ വ്യക്തമാക്കിയതാണ്. രാജ്യം ഒറ്റക്കെട്ടാണ് അക്കാര്യത്തിൽ. രാഷ്ട്രീയയുദ്ധം വെടിനിർത്തൽ തുടങ്ങിയ ശേഷം കോൺഗ്രസ് തുടങ്ങി. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും എന്നാണ് കെസി ഇന്ന് പറഞ്ഞത്. എന്നാൽ കേരളം ഭരിക്കുന്ന പാർട്ടിയുടെ നിലപാട് എന്ത് എന്ന് ഇവിടുത്തെ ഒരു ഒരു മുൻ കെപിസിസി പ്രസിഡൻ്റും (കെ സുധാകരൻ തന്നെ) മുൻ യുഡിഎഫ് കൺവീനറും ചോദിച്ചില്ല. നിലവിലെ പ്രതിപക്ഷ നേതാവിനും അതിനും വലിയ താല്പര്യമില്ല. എൻ്റെ തല എൻ്റെ ഫുൾഫിഗർ അതും നിയമസഭ കൂടുമ്പോൾ മാത്രം. അണികളെ പറ്റിച്ച് ഇങ്ങനെ എത്രകാലം തുടരാൻ പറ്റുമെന്ന് പലരും ഒന്ന് ഇരുത്തി ചിന്തിക്കുക.

രാജ്യതാല്പര്യത്തെ അംഗീകരിക്കാത്ത പാർട്ടിയെ കേരളത്തിൽ ഇതുവരെ കോൺഗ്രസ് തുറന്നുകാട്ടിയോ. നിങ്ങളുടെ ഏതെങ്കിലും നേതാവ് ഇത് വരെ അത് വിളിച്ചു പറഞ്ഞോ? എന്തായാലും പുതിയ കെപിസിസി പ്രസിഡൻ്റും നിലവിലിലെ പ്രതിപക്ഷ നേതാവിനേപ്പോലെയും മുൻ കെപിസിസി പ്രസിഡൻ്റിനേയും കമ്മ്യൂണിസ്റ്റ് ബ്രായ്ക്കക്കറ്റ് ചൈനാ പാർട്ടിയുടെയും ബി ടീം ആയി മാറാതിരിക്കട്ടെ. അങ്ങനായാൽ നിങ്ങൾക്ക് തന്നെ കൊള്ളാം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *