ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇനി മുതൽ ഔദ്യോഗിക വസതി. സുനേരി ബാഗിലെ അഞ്ചാം നമ്പർ ബംഗ്ലാവാണ് ഔദ്യോഗിക വസതി. ജൂലൈ 21ന് പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുമ്പ് രാഹുൽ പുതിയ വസതിയിൽ താമസമാരംഭിക്കും.
നിലവിൽ അമ്മസോണിയ ഗാന്ധിയുടെ കൂടെ പത്താം നമ്പർ ജൻപഥ് വസതിയിലാണ് താമസം. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണ് പുതിയ വസതി.കാബിനറ്റ് മന്ത്രിക്ക് തുല്യപദവി വഹിക്കുന്നതിനാൽ രാഹുൽ ഗാന്ധിക്ക് ടൈപ് എട്ട് ബംഗ്ലാവിന് അർഹതയുണ്ട്. എം.പിയായപ്പോൾ തുഗ്ലക് ലൈനിലെ അഞ്ചാംനമ്പർ വസതിയിലായിരുന്നു താമസം.
അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഈ വസതി ഒഴിഞ്ഞു. ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തെങ്കിലും സോണിയ ഗാന്ധിയോടൊപ്പം താമസം തുടരുകയായിരുന്നു. 2021 മുതൽ 2024 വരെ മോദി സർക്കാരിൽ സാമൂഹിക നീതി സഹമന്ത്രിയായിരുന്ന കർണാടക ബിജെപി നേതാവ് എ നാരായണസ്വാമിയാണ് സുനേരി ബാഗിലെ വസതിയിൽ മുമ്പ് താമസിച്ചിരുന്നത്.


ലഡാക്ക് സംഘർഷം ; ജുഡീഷ്യറി അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.