സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ‘ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് റിലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. സിനിമ നിശ്ചയിച്ച തീയതിയിൽ തിയറ്ററുകളില്‍ എത്തില്ല് പ്രവീൺ നാരായണൻ അറിയിച്ചു. ജാനകി എന്ന പേര് സിനിമയിൽ നിന്നും മാറ്റണമെന്നാണ് സെൻസർ ബോർഡിൻ്റെ ആവശ്യം അതിന് കാരണം എന്താണെന്നത് വ്യക്തമാക്കിയിട്ടില്ല.
അനുപമ പരമേശ്വരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് നേരത്തെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഒന്നര വർഷത്തിന് ശേഷം പ്രദർശനത്തിന് എത്തുന്ന സുരേഷ് ഗോപി ചിത്രമായിരുന്നു ഇത്. 2022 ലാണ് ചിത്രം പ്രഖ്യാപിച്ചത്.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രംകൂടിയാണിത്. സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ‘ചിന്താമണി കൊലക്കേസി’നു ശേഷം 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപി വീണ്ടും വക്കീൽ വേഷത്തിൽ എത്തുന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.


ഉറങ്ങാന്‍ കഴിയുന്നില്ല, സിനിമ കാണുന്നതും കുറഞ്ഞു; കുടുംബത്തോടൊപ്പം സമയം ചെലവിടാന്‍ സാധിക്കുന്നില്ലെന്നത് വേദന ; രോഗവസ്ഥയെക്കുറിച്ച് അജിത് കുമാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.