കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് വീട്ടമ്മ മരിച്ചതിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ മന്ത്രിക്കുമെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിന് ഇടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. മിന്നസോട്ടയിലെ മയോ ക്ലീനിക്കിലേക്ക് തുടർ ചികിത്സക്കായാണ് മുഖ്യമന്ത്രി പോകുന്നത്.
ഒരാഴ്ച നീണ്ടു നിൽക്കുന്ന തുടർ ചികിത്സക്കായാണ് മുഖ്യമന്ത്രി പോകുന്നതെന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. നാളെ പുലർചെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. ദുബായി വഴിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത് എന്നാണ് വിവരം.
അതേസമയം കോട്ടയം മെഡിക്കൽ കോളേജിൽ കൂട്ടിരുപ്പുകാരിയായ തലയോലപറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഒന്നും പറയാനില്ല എല്ലാം ആരോഗ്യ മന്ത്രി വീണാ ജോർജും സഹകരണ മന്ത്രി വിഎൻ വാസവനും പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കൽ കോളേജിൽ അവലോകന യോഗത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞ്.
മെഡിക്കൽ കോളേജിൽ എത്തിയിട്ടും അപകടസ്ഥലം സന്ദർശിക്കാനോ മരിച്ച ബിന്ദവിൻ്റെ ബന്ധുക്കളെയോ മറ്റ് രോഗികളെയോ കാണാൻ പിണറായി വിജയൻ കൂട്ടാക്കിയില്ല. വളരെ വേഗം ആശുപത്രിയിൽ നിന്നും മടങ്ങുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിനെതിരെയും ആരോഗ്യ വകുപ്പിനെതിരെയും വിമർശനം ശക്തമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്തേക്ക് പോകുന്നത് എന്നതും ശ്രദ്ധേയമാണ്.


സിംഗപ്പൂരിൽ ലോറൻസ് വോങ് തുടരും; അധികാരം നിലനിർത്തി പിഎപി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.