വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഫീസില്‍ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതൃക കാണിക്കണം. ഓഫീസിലെ നടപടികള്‍ സുതാര്യമായിരിക്കണം. തലപ്പത്തുള്ളവരെയാണ് കീഴില്‍ ഉള്ളവര്‍ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതെങ്കിലും തരത്തിലുള്ള കറുത്ത പാട് വന്നുപോയാല്‍ തുടര്‍ന്നു ലഭിക്കേണ്ട അംഗീകാരത്തിന് വിലങ്ങുതടിയാവും. ആ ധാരണ ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കാര്യങ്ങള്‍ സംശുദ്ധമായിരിക്കണം.കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വയ്യാവേലികളും ഇല്ല എന്നത് ഉറപ്പിക്കണം. സംശുദ്ധമല്ലാത്ത കാര്യങ്ങള്‍ തലപ്പത്തുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി മുന്നറിറ്റിയിപ്പ് നൽകി.
പൊതുമേഖല സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള നടപടി എടുത്തിട്ടുണ്ടെന്നും പൊതുവെ അതെല്ലാം ഫലം കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതാപം ഉണ്ടായിരുന്ന ചില പൊതുമേഖല സ്ഥാപനങ്ങള്‍ താഴോട്ട് പോവുകയുണ്ടായി. അതില്‍ കെല്‍ട്രോണ്‍ പോലുള്ളവ ഇപ്പോള്‍ ശെരിയായ പാതയില്‍ മുന്നേറുകയാണ്. നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞു. സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിലെത്തി, ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്


തിരുവോണ നാളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ; മത്സ്യബന്ധനത്തിന് തടസ്സമില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.