പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾ മാധ്യമങ്ങളോട് നടത്തുന്ന പ്രതികരണങ്ങളെ തള്ളി കോൺഗ്രസ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് വിജയ് വഡേറ്റിവാർ, കർണാടക മന്ത്രി ആർബി തിമ്മാപുർ, വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര തുടങ്ങിയവരും പഹൽഗാമുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ ബിജെപി രംഗത്ത് എത്തിയതോടെയാണ് നേതാക്കളെ തളളി പാർട്ടി നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യം ഒരേസ്വരത്തിൽ പ്രതികരിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ പാകിസ്താന് മുന്നിൽ രാജ്യത്തെ അപമാനിക്കുകയാണെന്ന് ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും പാർട്ടിയെ നിയന്ത്രിക്കാനാകുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ നേതാക്കളുടെ അഭിപ്രായങ്ങളും വ്യക്തിപരമാണെന്നും അവ പ്രതിഫലിപ്പിക്കുന്നത് പാർട്ടിയുടെ കാഴ്ചപ്പാടല്ലെന്നും പാർട്ടി വക്താവ് ജയ്റാം രമേശ് അറിയിച്ചു.
ഈ മാസം 24ന് കോൺഗ്രസ് പ്രവർത്തക സമിതി ചേരുകയും പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അന്ന് വൈകുന്നേരം വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പാർട്ടി അധ്യക്ഷനും ലോക്സഭയിലെ പ്രതിപക്ഷ നേതാവും പങ്കെടുക്കുകയും പാർട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ചില കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളോടു സംസാരിക്കുന്നുണ്ട്. അവർ പങ്കുവെക്കുന്നത് അവരുടെ കാഴ്ചപ്പാടാണ്, അല്ലാതെ പാർട്ടിയുടേതല്ല, ജയ്റാം രമേശ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.


തന്ത്രി കണ്ഠരര് രാജീവര് 14 ദിവസം റിമാൻഡിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.