ഭരണഘടനക്കാണോ പാർലമെൻ്റിനാണോ പരമാധികാരം? ഉത്തരം നൽകി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഭരണഘടനക്കാണോ പാർലമെന്‍റിനാണോ പരമാധികാരമെന്ന ചോദ്യത്തിന് ഉത്തരം നൽകി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്. ഭരണഘടനക്കാണ് പ്രാധാന്യം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമരാവതിയിലെ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന മുമ്പ് സുപ്രീം കോടതിയുടെ ‘അടിസ്ഥാന ഘടന (Basic Structure doctrine) വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്‍റെ മൂന്ന് തൂണുകളായ നിയമനിർമാണ സഭ, കാര്യനിർവഹണ വിഭാഗം, നീതിന്യായം എന്നിവ ഭരണഘടനക്ക് അനുസൃതമായി, അതിനു കീഴിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഭരണഘടനക്കാണ് പരമാധികാരമെന്നും അദ്ദേഹം വ്യക്തമാക്കി. അമരാവതിയിലെ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്

“പാർലമെന്‍റിനാണ് പരമാധികാരമെന്ന് നിരവധിപേർ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. എന്‍റെ അഭിപ്രായത്തിൽ ഇന്ത്യൻ ഭരണഘടനക്കാണ് പരമാധികാരം. ജനാധിപത്യത്തിന്‍റെ മൂന്ന് തൂണുകളായ നിയമനിർമാണ സഭ, കാര്യനിർവഹണ വിഭാഗം, നീതിന്യായം എന്നിവ ഭരണഘടനക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. പാർലമെന്‍റിന് ഭേദഗതി വരുത്താനുള്ള അധികാരം മാത്രമാണുള്ളത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ല” -ചീഫ് ജസ്റ്റിസ് പറഞ്ഞു.

മുമ്പ്  സുപ്രീംകോടതിയെ വിമർശിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധർകറും ബിജെപി എംപി നിഷികാന്ത് ദുബെയും രംഗത്ത് വന്നിരുന്നു. സുപ്രീംകോടതി നയപരമായ തീരുമാനങ്ങളിൽ ഉത്തരവിടുന്നത് ശരിയല്ലെന്നായിരുന്നു ധൻകറിന്‍റെ പരാമർശം. എന്നാൽ ഇരുവരുടെയും പരാമർശം വ്യക്തിപരമായി മാത്രമേ കണക്കാക്കുന്നുള്ളൂവെന്നാണ് ചീഫ് ജസ്റ്റിസിൻ്റെ പ്രതികരണം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *