‘ട്രംപേ നീ തീർന്നെഡേയ്’!; പറയുന്നതാരെന്ന് അറിയാമോ? വഴിയെ അറിയുമെന്ന് എംഎ ബേബി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ശക്തമായ താക്കീത് നൽകി സിപിഎം. അതിരൂക്ഷ ഭാഷയിലാണ് വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ട്രംപിനെതിരെ പെരുമാറുന്നത്. ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെയാണ്. അതിനെതിരെ പാർട്ടി ശക്തമായ നിലപാടെടുക്കുമെന്നും എംഎ ബേബി പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിെടയാണ് ട്രംപിനെ കുറിച്ച് എംഎ ബേബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിലല്ല പെരുമാറുന്നതെന്നും എംഎ ബേബി വ്യക്തമാക്കി. സാഹചര്യങ്ങൾ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തിൽ പാർട്ടി നിലപാടെടുക്കുമെന്നും എംഎ ബേബി പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിലും സിപിഎം നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം ഒറ്റക്കെട്ടായി നിന്ന് ഈ വർഗീയ ഭീകരതയെ എതിർത്തിട്ടുണ്ട്. സിപിഎം പ്രതിനിധിസംഘം ഈ മാസം 12 ന് ശ്രീനഗർ സന്ദർശിക്കും. ഈ സന്ദർഭം കുറ്റങ്ങളോ വീഴ്ച്ചയോ ചർച്ച ചെയ്യാനുള്ളതല്ല. ഇന്റലിജിൻസ് വീഴ്ച അടക്കം മാധ്യമങ്ങൾ പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇതെല്ലാം പിന്നീട് ചർച്ച ചെയ്യും.

പൂരം കലക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം പ്രതികരിക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻമാർ (എംവി ഗോവിന്ദനെയും രാജീവ് ചന്ദ്രശേഖറിനെയും ചുറ്റിപ്പറ്റിയുള്ള ട്രോൾ) പങ്കെടുക്കുന്നു എന്ന് ചില വാർത്തകൾ കണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി സദസ്സിൽ ആണ് ഇരുന്നത്. പദ്ധതിക്കായി ഏറ്റവും കൂടുതൽ പണം മുടക്കിയത് സംസ്ഥാന സർക്കാരാണെന്നും ബേബി പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *