നിലമ്പൂര്‍ അങ്കത്തിന് സിപിഎം ഒരുങ്ങി; അൻവറിൽ കുരുങ്ങി യുഡിഎഫ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ഏറെ പ്രത്യേകതകളുണ്ട്. ആര്യാന്‍ മുഹമ്മദ് എന്ന രാഷ്ട്രീയത്തിലെ അതികായന്റെ തട്ടകം. പ്രിയങ്കാഗാന്ധിയുടെ വയനാടിന്റെ ഭാഗം. ഇടത് വലത് മുന്നണികളെ മാറി മാറി നിയമസഭയിലേക്ക് അയച്ച മണ്ഡലം. തുടര്‍ച്ചായിയി കോണ്‍ഗ്രസ് വിജയിച്ചത് ആര്യാടന്‍ മത്സരിച്ചപ്പോള്‍ മാത്രം.

ഒരു മുന്‍സിപ്പാലിറ്റിയും 7 ഗ്രാമപഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി, വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകാല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം എന്നിവയാണ് മണ്‍ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍. ഇതില്‍ നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി, പോത്തുകല്ല്, ചുങ്കത്തറ, അമരമ്പലം എന്നിവിടങ്ങളില്‍ ഇടതു ഭരണവും വഴിക്കടവ്, മൂത്തേടം, എടക്കര, കരുളായി പഞ്ചായത്തുകള്‍ യുഡിഎഫും ഭരിക്കുന്നു.

2021ല്‍ 204 ബൂത്തുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇത്തവണ 59 ബൂത്തുകള്‍ കൂടി ചേര്‍ത്ത് 263 ബൂത്തുകളുണ്ടാകും.
2021ലെ കണക്കനുസരിച്ച് 225356 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇത്തവണ മുന്നണികള്‍ മത്സരിച്ച് വോട്ട് ചെര്‍ത്തതിനാല്‍ അതില്‍ വര്‍ദ്ധന വലിയ രീതിയില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്.

പിവിഅന്‍വര്‍ തന്നെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രം. 2016ലും, 2021ലും നേടിയ അട്ടമിറി വിജയം തന്നെയാണ് ഇതിന് കാരണം. പിന്നാലെ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് സാക്ഷാല്‍ പിണറായി വിജയനെ ആവോളം തെറിപറഞ്ഞും കളം നിറഞ്ഞു നില്‍ക്കുകയാണ് അന്‍വര്‍. ആര്യാടന്‍ മുഹമ്മദ് മത്സര രാഷ്ട്രീയം അവസാനിപ്പിച്ച് മകന്‍ ആര്യാടന്‍ ഷൗക്കത്തിന് ബാറ്റണ്‍ കൈമാറിയത് 2006ലായിരുന്നു. 1987 മുതല്‍ കോണ്‍ഗ്രസ് കൈയ്യടക്കിയ മണ്ഡലം അന്‍വറിലൂടെ ചുവന്നു. 11504 വോട്ടിനായിരുന്നു അന്‍വറിന്റെ വിജയം. 2021ല്‍ വിവി പ്രകാശ് എന്ന ജനകീയ നേതാവിനെ ഇറക്കി കോണ്‍ഗ്രസ് പോരാടിയപ്പോള്‍ ഭൂരിപക്ഷം 2700 ആയി കുറഞ്ഞു.

അന്‍വര്‍ തന്റേതും സിപിഎം തങ്ങളുടേതെന്നുമാണ് നിലമ്പൂരിലെ വിജയങ്ങളെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കടന്നല്‍ രാജയായി കണക്കാക്കിയിരുന്ന അന്‍വറില്‍ നിന്നുണ്ടായ തിരിച്ചടി സിപിഎമ്മിന് മറക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ നിലമ്പൂരില്‍ തന്നെ മറുപടി കൊടുക്കാനാണ് സിപിഎം ശ്രമം. എം സ്വരാജിനെ പോലൊരു നേതാവിന് ചുമതല നല്‍കി സിപിഎം അങ്കത്തിന് കച്ചമുറുക്കി കഴിഞ്ഞു.

കോണ്‍ഗ്രസും നോക്കിയിരിക്കുന്നില്ല. എപി അനില്‍ കുമാറിനാണ് ചുമതല നല്‍കിയിരിക്കുന്നത്.ഇരു മുന്നണികളും ഇപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തിലാണ്. കോണ്‍ഗ്രസില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പേരിന് മുന്‍തൂക്കമുണ്ടെങ്കിലും അന്‍വര്‍ ശക്തിയായി ഡിസിസി പ്രസിഡന്റ് ജോയിക്കായി വാദിക്കുകയാണ്. ഇതില്‍ ഒരു പരിഹാരം കാണാനാണ് ശ്രമം. സിപിഎമ്മാകട്ടെ പൊതുസ്വതന്ത്രരെ തേടി നടക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *