സിപിഎം ഇരട്ടത്താപ്പ് വീണ്ടും വെളിവാകുന്നു; ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വെടിവയ്പ്പിൽ പ്രതിഷേധം; കേരളത്തിൽ 7 പേരെ പോയൻ്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നപ്പോൾ…?

നിരോധിത സംഘടനയായ സിപിഐ- മാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി നമ്പാല കേശവറാവു എന്ന ബസവരാജുവിനെ ഉൾപ്പെടെ ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ ഛത്തീസ്ഗഡ് പോലീസ് വെടിവെച്ചുകൊന്നതില്‍ ശക്തമായി പ്രതിഷേധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. മാവോയിസ്റ്റുകളുമായി ചര്‍ച്ച പോലും നടത്താതെ മനുഷ്യത്വരഹിതമായി കൊന്നതിനെ ശക്തിയായി പാര്‍ട്ടി അപലപിച്ചു.

എന്നാല്‍ പിബി അംഗമായ പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ ഏഴ് മാവോയിസ്റ്റുകളെ വെടിവെച്ചത് ഇതുവരെ പിബി അറിഞ്ഞിട്ടില്ല. ഒരു പ്രതിഷേധക്കുറിപ്പോ വിയോജമോ പിബി രേഖപ്പെടുത്തിയിരുന്നില്ല. പിബി അംഗമായ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം 2016 നവംബര്‍ മുതല്‍ 2020 നവംബര്‍ വരെ സംസ്ഥാന പോലീസ് മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലില്‍ വിവിധ സ്ഥലങ്ങളിൽ കൊല്ലപ്പെട്ടത് ഏഴുപേരാണ്. ഇവിടേയും സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി ഒരു ചര്‍ച്ചയും നടത്തിയില്ല. പോയിന്റ് ബ്ലാങ്കില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു എന്നാണ് ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ഉൾപ്പെടെ പോലീസിൻ്റെ നടപടിക്കെതിരെ പ്രതികരിച്ചത്.

ഇക്കഴിഞ്ഞ ദിവസം നാരായൺപൂരിൽ സംയുക്തസേനയുമായുള്ള ഏറ്റുമുട്ടലിലാണ് നംബാല കേശവറാവും കൂട്ടരും കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ ഛത്തീസ്ഗഡ് സര്‍ക്കാര്‍ വിലയിട്ടിരുന്നു. ഇതാദ്യമായാണ് മാവോയിസ്റ്റ് വിരുദ്ധ നീക്കത്തില്‍ ജനറല്‍ സെക്രട്ടറി പദവിയിലുള്ള ഒരാള്‍ കൊല്ലപ്പെടുന്നത്.

ചര്‍ച്ചയില്ലാതെ നിര്‍ദാക്ഷണ്യം വെടിവെച്ചുകൊന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം അപലപനീയവും ബിജെപിയുടെ ഫാസിസ്റ്റ് മനോഭാവവുമാണ് വെളിച്ചത്ത് വന്നതെന്നാണ് പിബിയുടെ വിലയിരുത്തല്‍. ചര്‍ച്ചകള്‍ക്കായി മാവോയിസ്റ്റുകളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ അവഗണിച്ചുകൊണ്ട്, കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരും സംഭാഷണത്തിലൂടെ ഒരു പരിഹാരം തേടേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം, അവര്‍ കൊലപാതകങ്ങളുടെയും ഉന്മൂലനത്തിന്റെയും മനുഷ്യത്വരഹിതമായ നയമാണ് പിന്തുടരുന്നതെന്ന് പിബി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പിണറായി ഭരണത്തിലെ മാവോയിസ്റ്റ് വെടിവയ്പ്പുകൾ 

2016 നവംബര്‍ 24നാണ് മലപ്പുറം ജില്ലയിലെ കരുളായി വനത്തില്‍ പോലീസും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശികളായ കുപ്പുദേവരാജും കാവേരി എന്ന അജിതയുമാണ് വെടിവെപ്പില്‍ മരിച്ചത്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗമായിരുന്നു കുപ്പു രാജ്. ഇയാളുടെ ശരീരത്തില്‍ ഏഴ് വെടിയുണ്ടകളും അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളുമാണ് ഏറ്റിരുന്നത്. കുപ്പുസ്വാമിക്ക് പിന്നില്‍ നിന്നാണ് കൂടുതല്‍ വെടിയേറ്റത്. എകെ 47, എസ്എല്‍ആര്‍ മോഡല്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചെറിയ വെടിയുണ്ടകളാണ് കണ്ടെടുത്തത്. 20-60 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് ഇവര്‍ക്ക് വെടിയേറ്റതെന്നാണ് ഫോറിന്‍സിക് റിപ്പോർട്ടും വന്നിരുന്നു.

2019 മാര്‍ച്ച് ആറിനാണ് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോവാദിയായ സിപി ജലീല്‍ കൊല്ലപ്പെട്ടത്. 2019 ഒക്ടോബര്‍ 28ന് വീണ്ടും ഏറ്റുമുട്ടൽ കൊലപാതകവും നടന്നു. അന്ന് അട്ടപ്പാടി വനമേഖലയക്ക് സമീപമുളള മഞ്ചക്കണ്ടി ഊരിലായിരുന്നു ഏറ്റുമുട്ടല്‍. തണ്ടര്‍ബോള്‍ട്ടിന്റെ തിരിച്ചിലിനിടെ ഉണ്ടായ വെടിവെയ്പ്പില്‍ കര്‍ണാടക സ്വദേശികളായ ശ്രീമതി, സുരേഷ്, മണിവാസകം, കാര്‍ത്തിക് എന്നിങ്ങനെ നാല് പേര്‍ കൊല്ലപ്പെട്ടു .ഈ ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും സിപിഐയും കടുത്ത പ്രതിഷേധം നടത്തി. കേന്ദ്രഫണ്ടിനു വേണ്ടി നടത്തുന്ന മാവോയിസ്റ്റ് വേട്ട എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്ന് വിശേഷിപ്പിച്ചത്. മഞ്ചക്കണ്ടി ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയമിച്ചിരുന്നു. നിഷ്ഠൂരമായ കൊലപാതകമാണ് പോലീസ് നടത്തിയതെന്നായിരുന്നു ആ സമിതി കണ്ടെത്തിയിരുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *