വാളയാർ അമ്മ മത്സരിക്കേണ്ടത് തൃത്താലയിൽ ആയിരുന്നില്ലേ നീലാണ്ടാ; ഒരു രാഷ്ട്രീയ നീരീക്ഷക നീലക്കുറുക്കനെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ

രാഷ്ട്രീയ നിരീക്ഷകരെ നിരീക്ഷിക്കുമ്പോൾ… ഭാഗം: 2

സ്വന്തം ലേഖകൻ

വാളയാർ പെൺകുട്ടികൾക്ക് നീതി വേണം എന്ന വ്യാജ്യേനെ കേരളത്തിലെ ജനങ്ങളെ ഇപ്പോഴും കബളിപ്പിക്കുന്ന സിആർ നിലകണ്ഠനെ അസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ. മലയാളിയുടെ മനസാക്ഷിയെ ഞെട്ടിച്ച വാളയാറിലെ പിഞ്ച് സഹോദരിറ്റർമാർക്ക് നീതി ലഭിക്കാൻ രൂപം നൽകിയ സംഘടനയായിരുന്നു ‘ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം’ ‘ കെഎം ഷാജഹാൻ, പിഎ പ്രേംബാബു, സിആർ നീലകണ്ഠൻ, കത്തോലിക്ക സഭാ പുരോഹിതനായ ഫാദർ അഗസ്റ്റൻ വട്ടോളി, പ്രഫ. കുസുമം ജോസഫ്, പ്രസാദ് സോമരാജൻ എന്നിവരൊക്കെയായിരുന്നു മുന്നണി പോരാളികൾ. എന്നാൽ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും സമരത്തെ വഴി മാറ്റാൻ മേൽ പറഞ്ഞ നേതാക്കളിൽ ചിലർ ശ്രമിച്ചിരുന്നു. ചില വ്യക്തികേന്ദ്രീകൃതമായ ആവശ്യങ്ങൾക്ക് വേണ്ടി സംഘടനയെ ചിലർ മാറ്റുന്നു എന്ന ആരോപണവും അന്ന് ഉണ്ടായി. സിആർ നീലകണ്ഠനും ഫാ. വട്ടോളിയും ഉൾപ്പെടെയുളളവർ എൽഡിഎഫിനെതിരെയോ പിണറായി വിജയനെതിരെയോ മുദ്രാവാക്യം മുഴക്കരുത് എന്ന് അന്ന് സമരപ്പന്തലിൽ തീട്ടൂരമിറക്കി.

സിആർ നീലകണ്ഠനെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്ന വീഡിയോ:

 

വാളയാർ സമരത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കുട്ടികളുടെ അമ്മയേയും വളർത്ത് അച്ഛനെയും രംഗത്ത് ഇറക്കണം എന്ന് നിർദ്ദേശവും അവർ അവതരിപ്പിച്ചു. എന്നാൽ ആ നിർദേശങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് സമരസമിതി പിളർന്നു. പിണറായിക്കെതിരെ മുദ്രാവാക്യം വിളിക്കരുത് എന്നാവശ്യപ്പെട്ടവർ തന്നെ വാളയാർ അമ്മയെ ധർമ്മടത്ത് സ്ഥാനാർത്ഥിയാക്കുന്നു. അതിൻ്റെ പിന്നിലെന്തായിരുന്നു?

നീലാണ്ടനും അദ്ദേഹം എവിടെ നിന്നോ നൂലുകെട്ടി സംഘടനയിലേക്ക് ഇറക്കിയ ഒരു പഴയ പിഡിപി നേതാവും സമരത്തെ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ ചോദ്യം ചെയ്യപ്പെട്ടു. കിഡ്സ് ഫോറത്തിൻ്റെ കോർ കമ്മറ്റിൽ ഉൾപ്പെട്ടെ ദളിതയായ ഒരു സ്ത്രീയുടെ തല അടിച്ചു പൊട്ടിക്കും എന്ന് വരെ നീലാണ്ടൻ കമ്മറ്റിയിൽ ഭീഷണി മുഴക്കി. സ്വാത്വിക കത്തോലിക്ക പുരോഹിതൻ ഈ ഭീഷണി ചിരിച്ചു കൊണ്ട് ആസ്വദിച്ചതിന് ഈ ലേഖകനും സാക്ഷിയാണ്. അമ്മയെ സമരത്തിൻ്റെ മുൻനിരയിൽ ഇറക്കുന്നത് സംബന്ധിച്ചും നീലാണ്ടനും പാതിരിയും പിഡിപി നേതാവും നടത്തുന്ന സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും സംഘടനയിൽ തർക്കം മുറുകി. സംഘടനയെ പിളർത്തി വാളയാർ സമരസമിതി എന്ന പേരിൽ പാലക്കാടേക്ക് ഈ സമരത്തെ പറിച്ചു നട്ടു.

നീലാണ്ടൻ്റെ ഈ പറിച്ചുനടൽ എന്തിനാണ് എന്ന് പരിശോധിക്കണമെന്ന ആവശ്യം കേരളത്തിൽ ആദ്യം  ഉന്നയിച്ചത് മുത്തങ്ങ സമര നായകനും ആദിവാസി ഗോത്ര സഭാ നേതാവുമായ ഗീതാനന്ദൻ ആയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അമ്മയെ മത്സരിപ്പിച്ച നീലാണ്ടൻ – പാതിരി നിക്കത്തിനെതിരെ ആയിരുന്നു അദ്ദേഹത്തിൻ്റെ ഒളിയമ്പ്. വാളയാർ കേസിൽ കുട്ടികളുടെ അമ്മ അടക്കം ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ വാളയാർ സമര സമിതിയുടെ സാമ്പത്തിക ഇടപാടുകളും അതിൽ സിആർ നീലകണ്ഠനുള്ള പങ്കും സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണം എന്ന ആവശ്യമായിരുന്നു ഗീതാനന്ദൻ സോഷ്യൽ മീഡിയയിൽ അടക്കം ഉന്നയിച്ചത്.

ഇനി നീലക്കുറുക്കൻമാരുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റൊരു ചോദ്യം ” വാളയാർ അമ്മയെ പ്രതിഷേധ സൂചകമായി മത്സരിപ്പിക്കണമെങ്കിൽ അത് തൃത്താലയിൽ ആയിരുന്നില്ലേ, എന്നതാണ്? എന്തുകൊണ്ട് അത് ചെയ്തില്ല. പിണറായിക്കെതിരെ എന്ന് പറഞ്ഞ് കൊണ്ട് ധർമടത്ത് അമ്മയെ ഇറക്കിയത് എന്തിനാണ്? അന്ന് പാലക്കാട്ട് നിന്നും നീലാണ്ടനൊപ്പം ധർമടത്തേക്ക് വണ്ടികയറിയവർ വരെ ഇന്ന് നീലക്കുറുക്കനെ തള്ളി പറഞ്ഞിരിക്കുന്നത്. ഇത് നീലാണ്ട കഥയുടെ ആമുഖം മാത്രം. നിലാണ്ടൻ്റെ വീട്ടിൽ ഉണ്ടുറങ്ങയ സകല നമ്പൂതിരി – പാതിരിമാരും അതിന് ഉത്തരം നൽകിയേ മതിയാവു.. (നീലക്കുറുക്കപുരാണം തുടരും)

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *