പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് ഏഴ് ഇന്ത്യക്കാർ ഉൾപ്പെട്ട 10 കപ്പൽ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി. ഇതിൽ ഒരു മലയാളിയും ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ബിട്ടു റിവർ എന്ന കപ്പലിനെയാണ് കടൽക്കൊള്ളക്കാർ ആക്രമിച്ചത്.
പശ്ചിമാഫ്രിക്കയിലെ സാവോ ടോമിൻ്റെയും പ്രിൻസിപ്പെയുടെയും തീരത്ത് വച്ചാണ് ബിട്ടു റിവർ [ BITU RIVER (IMO 9918133)] എന്ന ടാങ്കർ കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരിൽ 10 ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ട് പോകുകയായിരുന്നു.ലോമിൽ നിന്ന് ഡൗവാലയിലേക്കുള്ള യാത്രക്കിടയിലാണ് കടൽക്കൊള്ളക്കാരുടെ ആക്രമണം ഉണ്ടായത്. റൂബിസ് എനർജി SAS ൻ്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്.
‘സിപിഎമ്മിലെ കത്ത് ചോർച്ച വിവാദം മാധ്യമ സൃഷ്ടി’ : എളമരം കരീം
ഇന്ത്യയിലെ മാരിടെക് ടാങ്കർ മാനേജ്മെൻ്റ് കപ്പല് മാനേജ് ചെയ്യുന്നത്. ആയുധങ്ങളുമായെത്തിയ മൂന്ന് അക്രമികളാണ് പത്തുപേരെ തട്ടിക്കൊണ്ട് പോയത്. ആക്രമണത്തിനിടെ സംഭവസ്ഥലത്ത് നിന്ന് വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുകൾ. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.