ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പതിനെട്ടാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. സിഎസ്കെയുടെ തട്ടകത്തിലാണ് മത്സരം നടക്കുന്നത്. തുടർച്ചയായി തോൽവി വഴങ്ങുന്ന രണ്ട് ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.
ഇത്തവണ സ്വന്തം തട്ടകത്തില്‍ ഹാട്രിക് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാന്‍ ചെന്നൈക്ക് കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. പരിക്കേറ്റ് നായകന് ഋതുരാജ് ഗെയ്ക് വാദ് പുറത്തായതിനാല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും നിർണായക പോരാട്ടത്തിന് സിഎസ്കെ ഇറങ്ങുന്നത്. നായകനെന്ന നിലയില്‍ 43ാം വയസിലും മികവ് കാട്ടാന്‍ ധോണിക്ക് കഴിയുമോ എന്നാണ് ആരാധകരടക്കം ഉറ്റുനോക്കുന്നത്. വൈകിട്ട് ഏഴിനാണ് മത്സരം
അഞ്ച് മത്സരത്തില്‍ നാല് തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് സിഎസ്കെയുള്ളത്. അതേ സമയം കെകെആര്‍ അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് തോല്‍വി നേരിട്ട് പോയിൻ്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.
ചൈനയുടെ വളർന്നുവരുന്ന സൈനിക ശക്തിയെ ചെറുക്കാൻ; എസ്-400 മിസൈൽ ഇന്ത്യയ്ക്ക് നൽകാൻ റഷ്യ


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.