മജ്നു കാ തിലയിലെ പാക്കിസ്താനി ഹിന്ദു അഭയാർഥി ക്യാമ്പ് ഇടിച്ചുനിരത്താനുള്ള ഡിഡിഎയുടെ തീരുമാനത്തിൽ ഇടപെടില്ലെന്നു ഡൽഹി ഹൈക്കോടതി അറിയിച്ചു. യമുനാതീരത്തെ പരിസ്ഥിതിലോല മേഖലയിലാണ് ക്യാമ്പ്.
ഇടിച്ചുനിരുത്തും മുൻപ് മറ്റൊരു സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രവി രഞ്ജൻ സിങ് എന്നയാൾ നൽകിയ ഹർജി ജസ്റ്റിസ് ധർമേശ് ശർമ തള്ളി. 800ലേറെ അഭയാർഥികളാണ് പാക്കിസ്ഥാനി ഹിന്ദു ക്യാമ്പിൽ താമസിക്കുന്നത്. ബലംപ്രയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കരുതെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
‘നദീതട സംരക്ഷണം, മെച്ചപ്പെട്ട അന്തരീക്ഷത്തിൽ ജീവിക്കാനുള്ള ആളുകളുടെ അവകാശത്തിന്റെ ഭാഗമാണ്. ഭാവി തലമുറയ്ക്കും അത് അതാവശ്യമാണ്. ഇന്ത്യൻ പൗരന്മാരെ പോലും ഇത്തരം സ്ഥലങ്ങൾ കയ്യേറാൻ അനുവദിക്കാനാവില്ല. പൗരത്വമില്ലാത്തവരെ പുനരധിവസിപ്പിക്കാൻ നിർദേശിക്കാനുമാവില്ല’’-കോടതി പറഞ്ഞു.
You May Also Like
കുട്ടികളിലെ അമിത ഫോൺ ആസക്തി ; ഡി-ഡാഡ് പദ്ധതിയുമായി കേരള പോലീസ്
കുട്ടികളിലെ അമിത ഫോൺ ആസക്തി ; ഡി-ഡാഡ് പദ്ധതിയുമായി കേരള പോലീസ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.