തൃശൂര്‍ പൂരം അലങ്കോലമായതു ബന്ധപ്പെട്ട വിവാദത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള റിപ്പോര്‍ട്ട് ഡിജിപി സർക്കാരിന് കൈമാറി. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഔദ്യോഗിക വീഴ്ച സംഭവിച്ചുവെന്നും, പൂരം മുടങ്ങിയപ്പോള്‍ ഇടപെട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് അജിത് കുമാര്‍ തൃശൂരിലെത്തിയത്. എന്നിട്ടും വിഷയത്തില്‍ ശ്രദ്ധ കൊടുത്തില്ല. സിറ്റി പൊലീസ് കമ്മീഷണറും ദേവസ്വത്തിലുള്ളവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായത് മന്ത്രി കെ രാജന് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്നങ്ങള്‍ ഉണ്ടായ ശേഷം സ്ഥലത്തുണ്ടായിട്ടും, മന്ത്രി വിളിച്ചിട്ടും എം ആര് അജിത് കുമാര്‍ ഫോണ്‍ എടുത്തില്ല. മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ലെന്നും, പൂരം മുടങ്ങിയപ്പോള്‍ ഇടപെട്ടില്ലെന്നും ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതേ സമയം പൂരം കലക്കലില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എംആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് കമ്മിഷ്ണർക്കാണ് വീഴ്ച സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയും തിരുവമ്പാടി ദേവസത്തെ കുറ്റപ്പെടുത്തിയുമായിരിരുന്നു റിപ്പോർട്ട്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഭരണമുന്നണി ഘടകകക്ഷിയായ സിപിഐയും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നത്.


സുന്നത്ത് കർമത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.