മോഹൻലാൽ – ശോഭന കൂട്ടുകെട്ടിൽ തരുൺ മൂർത്തി ഒരുക്കിയ തുടരും എന്ന ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് പടം കണ്ടവർ പറഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട് തന്റെ അനുഭവം പങ്കുവച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മോഹന്‍ലാലിനോട് ഒരു അഭ്യര്‍ഥനയും യുവ സംവിധായകൻ നടത്തുന്നു.
ചിത്രം കണ്ട് തരിച്ചിരുന്നുപോയെന്നും തരുൺ മൂർത്തി എന്ന സംവിധായകന്റെ ഒരു ആരാധാകനാണ് താനെന്നും കുറിപ്പിൽ ജൂഡ് അവകാശപ്പെടുന്നു. കെആര്‍ സുനില്‍ അനുഗ്രഹീതനായ ഒരു എഴുത്തുകാരനാണ്. ഇതിന്റെ പുറമെ ചിത്രത്തിലെ അണിയറപ്രവർത്തകരുടെ മികവിനെ കുറിച്ചും ജൂഡ് പറയുന്നുണ്ട്.
വില്ലൻ വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച പ്രകാശ് വര്‍മ്മ, മറ്റ് കഥാപാത്രങ്ങളായ ബിനു, ശോഭന തുടങ്ങിയവരുടെ പ്രകടനത്തെ കുറിച്ചും ജൂഡ് പോസ്റ്റിൽ എടുത്ത് പറയുന്നുണ്ട്. ഇനി തനിക്കും കൂടെ ഒരു അവസരം തരണമെന്ന് മോഹൻലാലിനോട് ആവശ്യപ്പെട്ടാണ് ജൂഡ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.