തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയ ഡോ ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയയിലൂടെ പരാതി അറിയിച്ച ഡോ പ്രവര്‍ത്തി സര്‍വീസ് ചട്ടലംഘനമെന്ന് കണ്ടെത്തല്‍.
ഫയല്‍ നീക്കം സംബന്ധിച്ച ഫോളോ അപ്പ് ഡോക്ടര്‍ ഹാരിസ് നടത്തിയില്ലെന്ന് നിഗമനം. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയിലേക്ക് കടക്കും. ഡോ ഹാരിസ് ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് ആരോഗ്യവകുപ്പിലെ ഉദ്യാഗസ്ഥരും ഡോക്ടര്‍മാരും സ്ഥിരീകരിച്ചിരുന്നു. അതിനാൽ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കില്ലെന്നും വിവരങ്ങളുണ്ട്.
ഉപകരണ ക്ഷാമം ഒരു വര്‍ഷം മുമ്പേ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാൽ തുടര്‍നടപടപടികള്‍ ഉണ്ടായില്ലെന്നും ഡോക്ടര്‍ ഹാസിസ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
മെസ്സി ഈ വർഷം കേരളത്തിലേക്കില്ല; വാങ്ങിയ പണം തിരികെ നൽകണമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കൽ ഉയർത്തിയ ശസ്തക്രിയ പ്രതിസന്ധിക്ക് പരിഹാരമായി. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ ആരംഭിച്ചിട്ടുണ്ട്. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്.


ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല, ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്; മന്ത്രി എം ബി രാജേഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.