ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറിന്റെ രീതികൾക്ക് എതിരെ പാർട്ടിയിൽ ഭിന്നത. വി മുരളീധനോടും കെ സുരേന്ദ്രനോടും ആഭിമുഖ്യമുള്ള നേതാക്കളാണ് പാർട്ടി അധ്യക്ഷനെതിരെ പടയൊരുക്കവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പാർട്ടിയിലെ ഒരു വിഭാഗത്തെ നേരത്തേ രാജീവ് ചാക്കിട്ട് പിടിച്ചെന്നും മുരളീധര വിരുദ്ധപക്ഷത്തെ ചൂണ്ടിക്കാട്ടി പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് NewsEye യോട് പ്രതികരിച്ചു.
തീരുമാനങ്ങള്‍ എടുക്കും മുമ്പു ചര്‍ച്ചകള്‍ ഇല്ല. ഇടത് സർക്കാരിനെതിരെ പ്രത്യക്ഷ സമരങ്ങള്‍ക്ക് പാർട്ടി തയ്യാറാവുന്നില്ല. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ നടത്തുന്ന പോലെയാണ് പ്രസിഡന്റിന്റെ പാര്‍ട്ടി പ്രവര്‍ത്തനം എന്നാണ് ആരോപണം. പവര്‍ പോയന്റ് പ്രസന്റേഷനും ടാര്‍ജറ്റുമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി. കേരള ബിജെപിയിൽ രാജീവിൻ്റെ വരവോടെ ഒതുങ്ങിപ്പോയ നേതാക്കൾ പലരും അമർഷം അടക്കിപ്പിടിച്ച് തല്ക്കാലം പതുങ്ങുകയാണ്.
കേന്ദ്ര നേതൃത്വത്തിൻ്റെ സ്വന്തം നോമിനി ആയതിനാലാണ് വിമർശനം ഉള്ളിലൊതുക്കി ഒരു വിഭാഗം നേതാക്കൾ നിശബ്ദത പാലിക്കുന്നത്. ഇടതു സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ യുഡിഎഫ് കരിദിനം ആചരിച്ചെങ്കിലും ബിജെപി പ്രതിഷേധം ഒന്നും ആഹ്വാനം ചെയ്തില്ലെന്നും കെ സുരേന്ദ്രനുമായി അടുപ്പമുള്ള ചില നേതാക്കൾ പറഞ്ഞു.
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു ; ശ്വേതാ മേനോനെതിരെ കേസെടുത്തു
എന്നാൽ രാജീവിൻ്റെ വഴി ശരിയായ വഴിയാണ്. വളരെ പ്രഫഷണലായി പാർട്ടിയെ നയിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പാർട്ടി രാഷ്ട്രീയ ചിത്രത്തിൽ പോലും ഇല്ലാത്ത സംസ്ഥാനങ്ങളിൽ സമയപരിധി വെച്ചുള്ള ഇത്തരം ആസൂത്രണത്തിലൂടെയാണ് ബിജെപിയിലെ രാജീവ് ചന്ദ്രശേഖർ അനുകൂലികളായ പഴയ മുരളീധര വിരുദ്ധ പക്ഷം ചൂണ്ടിക്കാട്ടുന്നു. ഇവർ ശക്തമായി പുതിയ പാർട്ടി അധ്യക്ഷന് പിന്നിൽ അണിനിരന്നതോടെ സംസ്ഥാന ബിജെപിയെ നിയന്ത്രിച്ചിരുന്ന പലരും അപ്രസക്തരായിക്കഴിഞ്ഞു. കടുത്ത അതൃപ്തിയുണ്ടെങ്കിലും എല്ലാം ഉള്ളിലൊതുക്കി തൽകാലം എല്ലാം കണ്ടും കേട്ടും മിണ്ടാതിരിക്കുയാണ് പാർട്ടിയിലെ പഴയ പുലികൾ.


പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 20ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.