“ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായാൽ തകർന്ന് പോകരുത്”;സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ജീവിതത്തിൽ എപ്പോഴെങ്കിലും പ്രശ്നമുണ്ടായാൽ തകർന്ന് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞങ്ങൾ എല്ലാം ഒപ്പമുണ്ട്, മനസ്സുറപ്പോടെ എല്ലാം നേരിടാമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കലവൂർ ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഈ വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. വിദ്യാർഥികളിൽ അറിവു മാത്രം പോര, വിവേകവും വിവേചന ബുദ്ധിയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം. അതിനായി കുട്ടികളുടെ ചിന്താ ശേഷി വർധിക്കണം. വിദ്യാർത്ഥികളിൽ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറിവും തിരിച്ചറിവുമാണ് പഠനത്തിന്റെ ലക്ഷ്യം. ഔചിത്യം, ബോധം, വിവേകം, വകതിരിവ് എന്നിവ വേണം. സമൂഹത്തിന് ഉപകരിക്കത്തക്ക രീതിയിൽ അറിവ് എത്തണമെന്നതാണ് പ്രധാനം. സംസ്ഥാനത്തിന്റെ മതനിരപേക്ഷത ബോധത്തിന് കേരളത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണ്. വിവിധ ജാതികളിൽ പെട്ടവർ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ചരിത്രമാണ് നമുക്കുള്ളത്. ആ സാഹോദര്യ ബോധം ഇന്നും നമ്മുടെ ക്ലാസ് മുറികളിൽ നിലനിൽക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തെ പ്രവേശനോത്സവം മന്ത്രി ജിആർ അനിലും, കൊല്ലം മന്ത്രി കെഎൻ ബാലഗോപാൽ, പത്തനംതിട്ട മന്ത്രി വീണാ ജോർജ്, കോട്ടയം മന്ത്രി വിഎൻ വാസവൻ, ഇടുക്കി മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളം മന്ത്രി പി രാജീവ്, തൃശൂർ മന്ത്രി അഡ്വ. കെ രാജൻ, പാലക്കാട് മന്ത്രി കെ കൃഷ്ണൻകുട്ടി, മലപ്പുറം ജില്ലാ കളക്ടർ, കോഴിക്കോട് മന്ത്രി പിഎ മുഹമ്മദ് റിയാസ്, വയനാട് മന്ത്രി ഒആർ കേളു, കണ്ണൂർ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എംപി എന്നിവർ ഉദ്ഘാടനം ചെയ്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *