വിധി പറയാൻ Al ഉപയോഗിക്കരുത്; ജഡ്ജിമാരോട് ഹൈക്കോടതി നിർദ്ദേശം

കേസുകളിൽ വിധി എഴുതാനോ തീർപ്പിൽ എത്താനോ കൃത്രിമബുദ്ധി ( Artificial Intelligence -AI ) ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദ്ദേശം. ഈ വിഷയത്തിൽ കർശന മാർഗ്ഗ നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു.

കേസുകളിലെ കണ്ടെത്തലുകൾ, ഉത്തരവുകൾ, വിധി തീർപ്പ് എന്നിവയിൽ എത്തിച്ചേരാൻ ഒരു കാരണവശാലും എഐ ടൂളുകൾ ഉപയോഗിക്കരുത്. ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ ഉപയോഗം പാടില്ല. കേസുകളുടെ റഫറൻസിനും മറ്റും ഹൈക്കോടതിയോ സുപ്രീം കോടതിയോ അംഗീകരിച്ച എഐ ടൂളുകൾ മാത്രം കർശന ഉപാധികളോടെ ഉപയോഗിക്കാം. ഏതൊരു എഐ ഉപയോഗത്തിലും സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപൻ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

നിയമപരമായ കുറിപ്പുകളോ മറ്റോ വിവർത്തനം ചെയ്യാൻ എഐ ടൂൾ ഉപയോഗിക്കുമ്പോൾ, വിവർത്തനം ജഡ്ജിമാർ സ്വയം പരിശോധിക്കണം. കേസുകളുടെ ഷെഡ്യൂൾ ചെയ്യൽ പോലുള്ള ഭരണപരമായ ജോലികൾക്ക് അംഗീകൃത എഐ ഉപകരണങ്ങൾ ഉപയോഗിക്കാമെങ്കിലും, മനുഷ്യ മേൽനോട്ടം ആവശ്യമാണ്. എഐ ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളുടെയും വിശദമായ രേഖകൾ കോടതികൾ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *