‘കേരള’യിൽ വീണ്ടും നാടകീയ രംഗങ്ങൾ; വിസിയെ വെല്ലുവിളിച്ച് രജിസ്ട്രാർ

കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല ഡോ മിനി കാപ്പന് നല്‍കി വൈസ് ചാൻസലർ ഉത്തരവിറക്കി. ജൂലൈ എഴ് എന്ന തീയതി രേഖപ്പെടുത്തിയാണ് ഉത്തരവ്. നേരത്തെ മിനി കാപ്പന് ചുമതല നല്‍കിയിരുന്നെങ്കിലും ഉത്തരവ് പുറത്തിറക്കിയിരുന്നില്ല. ജോയിന്റ് രജിസ്രാര്‍ പി ഹരികുമാറിന് പകരമായി ഹേമ ആനന്ദിനും ചുമതല നല്‍കി ഉത്തരവിറങ്ങിയിട്ടുണ്ട്.

ഇതോടെ കേരള സര്‍വകലാശാല അസാധാരണ നടപടി ക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇതിനിടെ കേരള സര്‍വകലാശാല ആസ്ഥാനത്ത് എത്തി വിസി പുറത്താക്കിയ രജിസ്ട്രർ കെഎസ് അനില്‍ കുമാര്‍ ജോലിയില്‍ പ്രവേശിച്ചു. രജിസ്ട്രാറെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞില്ല. നേരത്തെ കെഎസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയാല്‍ തടയണമെന്ന് വിസി നിര്‍ദേശം നല്‍കിയിരുന്നു.

നേരത്തേ അനിൽകുമാർ അവധിക്ക് അപേക്ഷ നൽകിയെങ്കിലും കടുത്ത നിലപാടാണ് വിസി സ്വീകരിച്ചത്. സസ്പെൻഷനിൽ ഉള്ള രജിസ്ട്രാർക്ക് എങ്ങനെ അവധി നൽകും എന്നായിരുന്നു വൈസ് ചാൻസലറുടെ നിലപാട്. വിസിയെ വെല്ലുവിളിച്ച് രജിസ്ട്രാർ ഇന്ന് എത്തിയതോടെ നാടകീയ സംഭവ വികാസങ്ങൾക്ക് സർവകലാശാല വേദി ആയിരിക്കുകയാണ്. റഷ്യൻ സന്ദർശനം കഴിഞ്ഞ് വിസി മോഹൻകുന്നുമ്മൽ തിരിച്ചെത്തിയിട്ടുണ്ട് അദ്ദേഹം ഇന്ന് സർവകലാശാലയിൽ എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *