മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ലക്ഷ്യമിട്ട് ഇഡിയും നീക്കം തുടങ്ങി. മാസപ്പടി കേസ് കളളപ്പണ ഇടപാടിന്റെ പരിധിയില്‍ വരും എന്ന വിലയിരുത്തലിലാണ് ഈ നീക്കങ്ങള്‍. നിലവില്‍ വീണക്കെതിരെ അന്വേഷണം നടത്തുന്ന എസ്എഫ്ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ നല്കിയ വിവരം എന്ന പേരിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും. ഇഡി കേസ് കൂടി വന്നാല്‍ വീണക്കും മുഖ്യമന്ത്രിക്കും അത് ഇരട്ടി കുരുക്കാകും. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കള്ളപ്പണ ഇടപാടിന്റെ പേരിലെ കേസ് പ്രതിപക്ഷം ആയുധമാക്കും എന്ന് ഉറപ്പാണ്. മാസപ്പടിക്കേസില്‍ എസ്എഫ്ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആര്‍എല്‍ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.